തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ? അതാണ് നടന്നിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ല. ആരെയും ന്യായീകരിക്കാൻ അല്ല; എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്നതിന് എന്തേലും തെളിവുകൾ ഉണ്ടെങ്കിൽ പൊലീസിന് വാസവൻ നൽകട്ടെ. ഇത്തരം പ്രസ്താവനകൾ ഇറക്കിയാൽ ഞാനും പറയും. അയപ്പനോടും വിശ്വാസികളോടും സനേഹമുണ്ടെങ്കിൽ മൂന്നുകാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണം. സിബിഐക്ക് കേസുവിടണം. യുവതിപ്രവേശനത്തിൽ സുപ്രീംകോടതിയിൽ പുതിയ സ്റ്റേറ്റ്മെന്റ് നൽകണം. യുവതി പ്രവേശന കേസുകൾ എല്ലാം പിൻവലിക്കണം. ഉളുപ്പുണ്ടെങ്കിൽ ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.















































