BREAKING NEWS

ദോശ കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യവും ചര്‍ദ്ദിയും, നവജാത ശിശുവും നാലുവയസുകാരിയും മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍, ദേശമാവ് വാങ്ങിയത് വീടിന് സമീപത്തെ കടയില്‍നിന്ന്

· · 1 min read
Share: Copied!

അഹമ്മദാബാദ്: ദോശ കഴിച്ചതിന് പിന്നാലെ കടുത്ത ഛർദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട നാലംഗകുടുംബത്തിലെ രണ്ടുകുട്ടികൾ മരിച്ചു. അഹമ്മദാബാദ് സ്വദേശികളായ വിമൽ-ഭാവന ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞും നാലുവയസ്സുള്ള മകളുമാണ് മരിച്ചത്. വിമലും ഭാവനയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഏപ്രിൽ ഒന്നാം തീയതി രാത്രി ദോശ കഴിച്ചതിന് പിന്നാലെയാണ് വിമലിനും കുടുംബാംഗങ്ങൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതെന്നാണ് പരാതി.

സമീപത്തെ ഒരു സ്ഥാപനത്തിൽനിന്നാണ് വിമൽ ദോശമാവ് വാങ്ങിയത്. തുടർന്ന് വിമലും ഭാവനയും നാലുവയസ്സുകാരിയായ മകളും ദോശ കഴിച്ചു. പിറ്റേന്ന് രാവിലെ ഇവർക്കും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും കടുത്ത ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടെന്നും ബന്ധുക്കൾ പറഞ്ഞു.

ഉടൻതന്നെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നാംതീയതിയാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഏപ്രിൽ അഞ്ചിന് നാലുവയസ്സുകാരിയും മരിച്ചു. വിമലും ഭാവനും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.അതേസമയം, ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026
BREAKING NEWS
ഗാന്ധിജിയെ ദേശവിരുദ്ധനും മുസ്‍ലിംകളുടെ അടിമയുമായി ചിത്രീകരിക്കാൻ ശ്രമിച്ചു, ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞു, സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധക്കാര്‍
01 Nov 2026
BREAKING NEWS
പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പിന്നാലെ ക്രൂര പീഡനം, 16കാരിയുടെ പരാതിയില്‍ മതപണ്ഡിതന്‍ അറസ്റ്റില്‍.
01 Nov 2026
BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026