BREAKING NEWS

‘കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കൾ; കഴിഞ്ഞ 10 വർഷം കൊണ്ട് സംസ്ഥാനത്ത് നടന്നത് അഴിമതി മാത്രമാണ്; ആർജ്ജവമുള്ള സർക്കാരാണ് ഇവിടെ വരേണ്ടത്‘- പ്രിയങ്ക ഗാന്ധി

· · 1 min read
Share: Copied!

സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇരു സർക്കാരുകളുടേയും പിന്തുണ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. 10 വർഷമായി ജനങ്ങളെ കുറിച്ച് ചിന്തയില്ലാത്ത സർക്കാരാണ് ഭരിച്ചത്. കേരളം കടത്തിൽ മുങ്ങി. വന്യജീവി ആക്രമണം വലിയ പ്രശ്നമായി നിലനിൽക്കുന്നു; പ്രിയങ്ക ഗാന്ധി പറഞ്ഞു.

വന്യജീവി പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം, എന്നാല്‍ വന നിയമം കൃത്യമായി നടപ്പിലാക്കുന്നില്ല എന്നും പ്രിയങ്ക ആരോപിച്ചു.

അതുപോലെ, കേന്ദ്രം ന്യൂനപക്ഷങ്ങളെ തകർക്കുന്നെന്നും ക്രിസ്ത്യൻ എൻജിഒകളെ എഫ്സിആ‌ർഎ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് പറഞ്ഞ പ്രിയങ്ക പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ എൽഡിഎഫിനും എൻഡിഎയ്ക്കും എതിരെ ആഞ്ഞടിച്ചു. തൊഴിലില്ലായ്മ കൊണ്ട് യുവാക്കൾ നാട് വീടുന്നതെന്നും കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കളാണെന്നും പറഞ്ഞു. ആർജ്ജവമുള്ള സർക്കാരാണ് കേരളം ഭരിക്കേണ്ടത്. 10 വർഷം കൊണ്ട് എല്ലായിടത്തും അഴിമതി പടർന്നു എന്നും പ്രിയങ്ക പറഞ്ഞു.

സിനിമാ ജീവിതം അവസാനിപ്പിച്ചു, ധനികനുമായുള്ള രഹസ്യ വിവാഹത്തില്‍ രണ്ട് വയസുള്ള നാല് ഇരട്ടക്കുട്ടികള്‍, ഇന്നത്തെ ഭാവനയുടെ ക്വാട്ട തീര്‍ന്നോ? പ്രതികരണവുമായി തൃഷ

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026
BREAKING NEWS
ഗാന്ധിജിയെ ദേശവിരുദ്ധനും മുസ്‍ലിംകളുടെ അടിമയുമായി ചിത്രീകരിക്കാൻ ശ്രമിച്ചു, ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞു, സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധക്കാര്‍
01 Nov 2026
BREAKING NEWS
പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പിന്നാലെ ക്രൂര പീഡനം, 16കാരിയുടെ പരാതിയില്‍ മതപണ്ഡിതന്‍ അറസ്റ്റില്‍.
01 Nov 2026
BREAKING NEWS
പുറത്തുനിന്ന് മോട്ടോർ പ്രവർത്തിപ്പിച്ചശേഷം അവൻ അകത്തേക്ക് വന്നു, സംഭവത്തിന്റെ വേഗത കാരണം ഇടപെടുന്നതിനോ, കുട്ടികളെ രക്ഷിക്കുന്നതിനോ മതിയായ സമയം ലഭിച്ചില്ല... ക്ലാസിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചത് അമ്മാവൻ, പിന്നിൽ പ്രണയം നിരസിച്ചതിലുള്ള വൈരാ​ഗ്യം!!  ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ എയർ ആംബുലൻസി...
01 Nov 2026