BREAKING NEWS

‘സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; സെറ്റിലുള്ളവർക്ക് സംഭവം അറിയാം; അതിക്രമത്തിന് പിന്നാലെ നടിയെ ഫോണിൽ വിളിക്കാൻ സംവിധായകന്റെ നിരന്തര ശ്രമം’- കൊച്ചി സിറ്റി പോലീസ് കമ്മിഷണർ

· · 1 min read
Share: Copied!

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വീണ്ടും ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാവും കസ്റ്റഡിയിൽ ആവശ്യപ്പെടുക. അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു.

‘കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ ഭാവിയിൽ നടപടി സ്വീകരിക്കും. ചിലരെ ചോദ്യംചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി സമിതിയുടെ മുന്നിൽ പരാതി നൽകിയോയെന്ന് അറിയില്ല. സെറ്റിലുള്ളവർക്ക് സംഭവം അറിയാം.’ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.

മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി. രഞ്ജിത്തിന്റെ സംവിധാനത്തിൽ പരാതിക്കാരി ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ആസ്പിൻവാളിലും അതിക്രമം നടന്നെന്ന് പറയപ്പെടുന്ന കാരവാനിലും തെളിവെടുപ്പ് നടത്തി. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പിന്റെ തിരക്കും പരിഗണിച്ച് ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുനൽകി.

കേസ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നുവെന്നാണ് പോലീസ് പറയുന്നത്. സംവിധായകൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങൾ വിലയിരുത്തി. രഞ്ജിത്തിന്റേയും ചിത്രവുമായി ബന്ധപ്പെട്ട മറ്റ് ചിലരുടേയും മൊഴി രേഖപ്പെടുത്തി. കാരവാന് പുറത്തെ സിസിടിവിയിൽനിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. പ്രതിയെ ഒളിവിൽ പോവാൻ ആരെങ്കിലും സഹായിച്ചോയെന്നും അന്വേഷിക്കും.

അതേസമയം, അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണിൽ വിളിക്കാൻ ശ്രമം നടത്തിയിരുന്നു. നടി ഫോൺ എടുത്തില്ല. ഭീഷണിയുണ്ടായതായി മൊഴിയില്ല. ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കി.

‘ഹോർമുസ് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം തുറക്കണം; അല്ലാത്തപക്ഷം, ഇത്രയും നാൾ കാണാത്ത ആക്രമണത്തിനിരയാവാൻ തയ്യാറെടുത്തോളൂ‘: ഇറാനോട് ട്രംപ്

BREAKING NEWS
സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ചു, 32കാരിക്ക് ദാരുണാന്ത്യം
20 Nov 2026
BREAKING NEWS
രണ്ട് പെൺമക്കളുടെ അമ്മ, പക്ഷേ മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക്; മരണത്തിനു പിന്നാലെ മക്കളെ തേടി പത്രപരസ്യം നല്കി അയൽവാസികൾ, നൊമ്പരമായി കുറിപ്പ്
20 Nov 2026
BREAKING NEWS
"ദൈവത്തെയോർത്ത് ബിജെപി വിടരുത്, അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെ, ഇനി ഇയാള് കൂടി അവിടം വിട്ട് ഇങ്ങോട്ട് വണ്ടിപിടിച്ച് ബുദ്ധിമുട്ടാക്കരുത്, പ്ലീസ് അനിൽ ജീ... അങ്ങ് ബിജെപി വിടാതിരിക്കാൻ വേണമെങ്കിൽ കൃപാസനത്തിൽ ഞാനും പ്രാർത്ഥിക്കാം, എന്റെ മാതാവേ ഇയാൾക്ക് ബുദ്ധി കൊടുക്കല്ലേ"... അനിൽ ആൻ്റണി...
20 Nov 2026
BREAKING NEWS
'ഇത് കണ്ട് മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; പരിഹാസവുമായി ജയകൃഷ്ണൻ; ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് നിരാഹാരം അവസാസാനിപ്പിച്ചു; എൽപിഎസ്‌ടി സമരം തുടരും
20 Nov 2026