ലഖ്നൗ: കേണൽ സോ ഫിയ ഖുറൈഷിയെ അപമാനിച്ച മധ്യപ്രദേ ശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായും ബിജെപി നേതാക്കളും ക്യാപ്റ്റൻ വ്യോമിക സിങ് ദളിതാണെന്ന് തിരിച്ചറിഞ്ഞില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് രാം ഗോ പാൽ യാദവ് എംപി. വ്യോമിക ദളിതാണെന്ന് തിരിച്ചറിഞ്ഞിരു ന്നുവെങ്കിൽ അവരെയും ബിജെ പി നേതാക്കൾ അപമാനിക്കുമാ യിരുന്നുവെന്ന് രാംഗോപാൽ യാദവ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തി ന് തിരിച്ചടി നൽകിയ ഓപ്പറേ ഷൻ സിന്ദൂർ ദൗത്യം മാധ്യമങ്ങൾ ക്ക് മുന്നിൽ വിശദീകരിച്ച കേണൽ സോഫിയ ഖുറൈഷി തീവ്രവാദികളുടെ സഹോദരിയാണെന്ന കുൻവർ വിജയ് ഷായുടെ പ്രസ്താവന രാജ്യ മാകെ കോളിള ക്കം സൃഷ്ടിച്ചിരുന്നു . വിഷയ ത്തിൽ ഇടപെട്ട സുപ്രീം കോടതി മന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് വ്യോമിക സിങ് ദളിതാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ അവരെയും ബിജെപി നേതാക്കൾ അപമാനിച്ചെനേ എന്ന് രാം ഗോപാൽ യാദവ് പരിഹസിച്ചത്.
വ്യോമിക സിങ്ങിന് പുറമേ എയർ മാർഷൽ എ കെ ഭാരതി യും ദളിത് സമൂഹത്തിൽ നിന്നാ ണ്. ഇക്കാര്യം ബിജെപിക്കാർ അറിഞ്ഞാൽ ഇദ്ദേഹത്തെയും പരസ്യമായി അധിക്ഷേപിക്കുമായിരുന്നുവെന്നും രാം ഗോപാൽ യാദവ് പറഞ്ഞു. വ്യോമിക സിങ് ഹരിയാനയിലെ ജാതവ് ചാമർ വിഭാഗത്തിലും എയർ മാർ ഷൽ അവധേഷ് കുമാർ ഭാരതി പൂർണിയയിലെ യാദവ വംശജനുമാണ്. സോഫിയ, വ്യോമിക, ഭാരതി എന്നിവർ ബിജെപിയു ടെ കണ്ണിൽ ന്യൂനപക്ഷ – ദളിത് വംശജർ ആണ്.
രാജ്യത്തെ കാത്തുസൂക്ഷിക്കു ന്ന സൈനികരുടെ ജാതി നോ ക്കിയാണ് ബിജെപി പ്രശംസ ചൊരിയുകയും അപമാനിക്കുക യും ചെയ്യുന്നത്. അവരുടെ ചാ തുർവർണ്യ മനോഭാവമാണ് ഇതി ലൂടെ പുറത്തുവരുന്നത്. ന്യൂനപ ക്ഷങ്ങളെയും ദളിതുകളെയും അപ മാനിക്കുകയും അകറ്റി നിർത്തു കയും ചെയ്യുന്ന ബിജെപി നില പാട് കുൻവർ വിജയ് ഷായിലു ടെ പുറത്തുവന്നു എന്നു മാത്രം.