ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉമര്‍ നബിയും സംഘവും ആശയവിനിമയത്തിന് കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്ന് എൻഐഎ. സ്‌ഫോടക വസ്തുക്കള്‍ക്ക് ‘ബിരിയാണി’ എന്ന വാക്കാണ് ഉപയോഗിച്ചത്. പ്രത്യേക പരിപാടികള്‍ക്ക് ‘ധാവത്ത്’ എന്ന വാക്ക് ഉപയോഗിച്ചു. ടെലഗ്രാം വഴിയായിരുന്നു ആശയവിനിമയങ്ങള്‍. ഉമറിന്റെ ഡയറിയില്‍ നിന്നും കോഡ് ഭാഷ കണ്ടെത്തുകയായിരുന്നു. അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ ഒരാള്‍കൂടി മരിച്ചു. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശി വിനയ് പഥക്കാണ് മരിച്ചത്. ഇതോടെ ചെങ്കോട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി.


















































