ആലപ്പുഴ: ആലപ്പുഴയില്‍ പേവിഷ ബാധമൂലം ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ചാരുംമൂട് സ്വദേശി 9 വയസുള്ള ശ്രാവന്ത് ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. രണ്ടുമാസം മുമ്പായിരുന്നു നായയുടെ ആക്രമണം. സൈക്കിളില്‍ പോകവെ കുഞ്ഞ് പട്ടി എടുത്ത് ചാടിയിരുന്നുവെന്ന് ഏറെ നാള്‍ കഴിഞ്ഞാണ് വീട്ടുകാര്‍ അറിഞ്ഞത്. പരിക്ക് ശ്രദ്ധയില്‍ പെടാത്തതിന് തുടര്‍ന്ന് വാക്‌സിന്‍ എടുത്തിരുന്നുമില്ല. രണ്ടാഴ്ച മുന്‍പാണ് ലക്ഷണങ്ങള്‍ കുട്ടിയില്‍ പേവിഷ ബാധ ഏറ്റതിന്റെ കാണിച്ചു തുടങ്ങിയത്. കുട്ടി തിരുവല്ലയില്‍ ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Summary: Baby dies of rabies after being treated for three months