PRAVASI

യുഎഇയിലെ പുതിയ ‘റെയിൽ ബസ്’ എന്താണ്? എത്ര പേര്‍ക്ക് യാത്ര ചെയ്യാം

· · 1 min read
Share: Copied!

ദുബായ്: യുഎഇയില്‍ പുതിയ റെയില്‍ ബസ് പുറത്തിറക്കി ദുബായ് ആര്‍ടിഎ. പുനഃരുപയോഗിക്കാവുന്ന വസ്തുക്കളിൽനിന്നാണ് റെയില്‍ ബസ് നിര്‍മിച്ചത്. പൂർണ്ണമായും ത്രീഡി പ്രിൻ്റഡ് വാഹനമാണ്. റെയില്‍ ബസ് പൊതുഗതാഗതത്തിൻ്റെ പുതുവഴി തുറക്കുമെന്ന് ആർടിഎ തിങ്കളാഴ്ച പങ്കുവെച്ചു. ബസിൽ രണ്ട് നിര ഓറഞ്ച് നിറത്തിലെ സീറ്റുകളാണ്.

വികലാംഗരായ യാത്രക്കാർക്ക് പ്രത്യേക ഇരിപ്പിടവുമുണ്ട്. ഓരോ വണ്ടിയിലും 22 സീറ്റുകൾ ഉണ്ട്, ഒരു ട്രിപ്പില്‍ 40 പേർക്ക് യാത്ര ചെയ്യാം. സീറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനുകളില്‍ അടുത്ത സ്റ്റോപ്പുകൾ, കാലാവസ്ഥ, സമയം എന്നിവ ഉൾപ്പെടെ യാത്രയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ തത്സമയം കാണാനാകും.

യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സുരക്ഷാനിർദ്ദേശങ്ങൾ ബസിൻ്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ രണ്ടറ്റത്തും നിയന്ത്രണ പാനലുകളുണ്ട്. മണിക്കൂറിൽ 100 ​​കിലോമീറ്റർ വരെ സഞ്ചരിക്കുന്ന ഈ ബസിന് 2.9 മീറ്റർ ഉയരവും 11.5 മീറ്റർ നീളവും ഉണ്ടാകും.

BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026
BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026
BREAKING NEWS
’എന്റെ ദേഹത്ത് വെള്ളമൊഴിച്ചു, ഞാൻ അവനെ കഴുത്തറുത്ത് കൊന്നു’: യമൻ സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പ്രവാസി പോലീസ് സ്റ്റേഷനിൽ; സംഭവം കുവൈറ്റിൽ
01 Nov 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക പരിപാടി
31 Oct 2026