വലിയൊരു ശബ്ദം, റോഡ് മുഴുവൻ പൊടിപടലങ്ങൾ, ഓടിയെത്തിയപ്പോൾ ഒന്നു നോക്കുവാൻ പറ്റാത്തവിധം വിദ്യാർഥിനികളുടെ ചതഞ്ഞരഞ്ഞ ശരീരങ്ങൾ, വിവരിക്കാൻ പോലുമാകാതെ നാട്ടുകാർ, ഡ്രൈവറും ക്ലീനറും സമീപ വീട്ടിലെത്തി വെള്ളം വാങ്ങിക്കുടിച്ചിട്ടുപോയി
പാലക്കാട്: കൺമുൻപിൽ കണ്ട ദാരുണദൃശ്യങ്ങൾ വിവരിക്കുവാൻ പോലുമാകാതെ നാട്ടുകാർ. കല്ലടിക്കോട് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് പെയ്ത ചാറ്റൽമഴയോടൊപ്പം നിരത്തിൽ പൊലിഞ്ഞത് നാലു കുരുന്നു ജീവനുകൾ. ക്രിസ്തുമസ് പരീക്ഷയും...