BREAKING NEWS

കണ്ണീരായി കല്ലടിക്കോട്, പരീക്ഷ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി പാഞ്ഞുകയറി നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹൈസ്കൂളിലെ വിദ്യാർഥിനികൾ,

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വിദ്യാർഥിനികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി വൻ ദുരന്തം. അപകടത്തിൽ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് അമിത വേ​ഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് മൂന്നു വിദ്യാർഥിനികളും പിന്നീട് ഒരാളുടെകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ടുപേർ ഇസാഫ് ആശുപത്രിയിൽ ചികിത്സിലാണ്. ഇവരുടെ പരുക്ക് സാരമുള്ളതല്ലയെന്നാണ് അറിയുന്നത്. അപകടത്തിൽപ്പെട്ട വിദ്യാർഥികളെ തിരിച്ചറിഞ്ഞുവരുന്നതേയുള്ളു,

മരിച്ച ഒരാളുടെ മൃതദേഹം മദർകെയർ ആശുപത്രിയിലും മറ്റു മൂന്നു പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

സിമന്റ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേ​ഗത്തിലായിരുന്ന ലോറി കുട്ടികളെ ഇടിച്ചുതെറുപ്പിച്ച ശേഷം മറിയുകയായിരുന്നു. പാലക്കാട് കരിമ്പ ഹൈസ് സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് അഞ്ചുപേരടങ്ങിയ വിദ്യാർഥിനികൾ നടന്നുപോവുകയായിരുന്നു. ഇവർക്കിടയിലേക്ക് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിൽ ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

ലോറിയ്ക്കടിയിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ രക്ഷപ്പെടുത്തി മണർക്കാട്ടെ ഇസാഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു വിദ്യാർഥിനികൾ അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് അറിയുന്നത്.

അപകടത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി ബെസിബിയുടെ സഹായത്തോടെ ഉയർത്തി. ലോറിയുടെ മുൻഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്. ഈ മേഖലയിൽ എപ്പോഴും അപകടങ്ങൾ നടക്കാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്കു ദാരുണാന്ത്യം, ഒരാൾ ​ഗുരുതരാവസ്ഥയിൽ, മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞും

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026