BREAKING NEWS

15 വർഷമായിട്ടും ഇണപിരിയാത്ത കൂട്ടുകെട്ട് ഇനി ജീവിതത്തിലേക്കും, നടി കീർത്തി സുരേഷ് വിവാഹിതയായി

· · 1 min read
Share: Copied!

നടി കീർത്തി സുരേഷ് വിവാഹിതയായി. 15 വർഷമായി ഇണപിരിയാ സുഹൃത്തുക്കളായി തുടരുന്ന ആന്റണി തട്ടിലാണ് വരൻ. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ നടി പങ്കുവച്ചു.

കീർത്തി സുരേഷും ആൻ്റണി തട്ടിലും അയ്യങ്കാർ ആചാരപ്രകാരമായിരുന്നു വിവാഹം. പരമ്പരാ​ഗത രീതിയിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ കീർത്തിക്ക് തമിഴ് വധു സ്റ്റൈൽ നൽകി.

ഇൻസ്റ്റഗ്രാമിൽ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീർത്തി പങ്കുവച്ചിരുന്നു. 15 വർഷം, സ്റ്റിൽ കൗണ്ടിങ് എപ്പോഴും ആന്റണി കീർത്തി എന്നായിരുന്നു കീർത്തിയുടെ കുറിപ്പ്. എഞ്ചിനീയറായ ആന്റണി ഇപ്പോൾ മുഴുവൻ സമയ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ്. തമിഴ് നടൻ വിജയ് ഉൾപെടെയുള്ളവർ വിവാഹത്തിനെത്തിയിരുന്നു

‘റിവോൾവർ റിത’യടക്കം തമിഴിൽ രണ്ട് സിനിമകളാണ് കീർത്തി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡിൽ ബേബി ജോൺ എന്ന സിനിമ പൂർത്തിയാക്കി. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ. ഡിസംബർ 25 ന് ചിത്രം റിലീസ് ചെയ്യും.

View this post on Instagram

A post shared by Keerthy Suresh (@keerthysureshofficial)

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026