വിശ്വപൗരനല്ല, വിശ്വ മണ്ടനെന്ന് സോഷ്യല്‍ മീഡിയ; സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിന്റെ പേരില്‍ ശശി തരൂരിന് അണികളുടെ തെറിവിളി; ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുടെ പെരുമഴ, പ്രതികരിക്കാതെ നേതൃത്വം
തിരുവനന്തപുരം: ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എഴുതിയ ലേഖനത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നതിനു...

































