BREAKING NEWS

ദുരന്തത്തിന്റെ ആഘാതം വാര്‍ത്തകളില്‍ കാണുന്നതിന്റെ പതിന്മടങ്ങ്; 5000 പേരെങ്കിലും മരിച്ചു; മ്യാന്‍മര്‍ ഭൂകമ്പത്തില്‍ കുടുങ്ങി സംവിധായകന്‍ ബൈജു കൊട്ടാരക്കര; രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമില്ല

· · 1 min read
Share: Copied!

മ്യാന്‍മറിലെ നടുക്കുന്ന ഭൂകമ്പത്തിന്റെ യഥാര്‍ഥ്യം വാര്‍ത്തകളില്‍ കാണുന്നതിനെക്കാള്‍ പതിന്‍മടങ്ങെന്നു സംവിധായകന്‍ ബൈജു കൊട്ടാരക്കര. മ്യാന്‍മറില്‍നിന്നു നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഭൂകമ്പമുണ്ടായതെന്നും യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

”ഇന്നലെ നാട്ടിലേക്കു മടങ്ങും വഴി ഉച്ചയ്ക്ക് 12.50 നാണ് ഭൂകമ്പം ഉണ്ടാകുന്നത്. വാഹനം ചെറുതായി കുലുങ്ങി. ആ സമയത്ത് വാഹനം മേല്‍പാലത്തിലൂടെ പോകുകയായിരുന്നു. അതുകൊണ്ടായിരിക്കും കുലുക്കമെന്നാണ് വിചാരിച്ചത്. എന്നാല്‍ പിന്നീട് 25 കിലോമീറ്ററോളം റോഡ് ബ്ലോക്കായി. വാര്‍ത്ത നോക്കിയപ്പോഴാണ് ഭൂകമ്പ വിവരം അറിയുന്നത്. ഏഴര മണിക്കൂര്‍ വാഹനത്തിലിരിക്കേണ്ടി വന്നു. പിന്നീട് രണ്ടര മണിക്കൂറോളം നടന്നാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്. രാത്രി 2 മണിയോടെ ഹോട്ടല്‍ അധികൃതര്‍ അവിടെനിന്നു മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചെറിയൊരു ഹോട്ടലിലേക്ക് മാറി. 15 നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

വടി തിരെക നല്‍ക്കുന്നതിന് മുമ്പ് അധ്യാപകര്‍ക്ക് നല്‍ക്കണം ക്ലാസുകള്‍.; അധ്യാപകന്റെ ചൂരല്‍ പ്രയോഗം; ആറാം ക്ലാസുകാരന്റെ തലയോട്ടിക്കും ഞരമ്പുകള്‍ക്കും ഗുരുതരപരിക്ക്

60 നിലയുള്ള ഹോട്ടലിലെ റൂഫ്‌ടോപ് സിമ്മിങ് പൂള്‍ തകര്‍ന്ന് വെള്ളം താഴോട്ട് ഒഴുകുന്നതും നടപ്പാതകള്‍ പൊളിഞ്ഞുവീഴുന്നതും കണ്ടു. നൂറോളം വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായി. ആശുപത്രി തകര്‍ന്നു മ്യാന്‍മറിലും തായ്ലന്‍ഡിലുമായി ആയിരത്തോളം ആളുകള്‍ മരിച്ചതായാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അയ്യായിരത്തോളം മരണമെങ്കിലും സംഭവിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ആയിരത്തിലേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണു വിവരം.

റോഡുകള്‍ തകരുകയും ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതിയും കുടിവെള്ളവും ഇല്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും പൊലീസിന്റെ പ്രവര്‍ത്തനം വളരെ മോശമാണ്. രക്ഷാപ്രവര്‍ത്തനത്തിന് മറ്റ് ഏജന്‍സികളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സൈനികര്‍ മൃതദേഹങ്ങള്‍ വലിച്ചു കൊണ്ടുപോകുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. സൗകര്യങ്ങളുടെ അപര്യാപ്തതയും രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയും സാഹചര്യം വഷളാക്കുന്നുണ്ട്” ബൈജു കൊട്ടാരക്കര പറഞ്ഞു.

 

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026