ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയത് അധ്യാപകൻ- ഏപ്രിൽ 7ന് വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകാൻ നിർദേശം!! വീണ്ടും പരീക്ഷയെഴുതേണ്ടത് 71 വിദ്യാർഥികൾ, പലരും വിദേശത്തും അന്യ സംസ്ഥാനങ്ങളിലും, അധ്യാപകനു പറ്റിയ പിഴവിൽ തങ്ങളെന്തിനു പരീക്ഷയെഴുതണമെന്ന് വിദ്യാർഥികൾ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അധ്യാപകൻ്റെ കയ്യിൽ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ വിദ്യാർഥികൾക്കു നിർദ്ദേശം. ഉത്തരക്കടലാസ് നഷ്ടപ്പെട്ട 71 വിദ്യാർഥികൾക്കാണ് വീണ്ടും പരീക്ഷയെഴുതാൻ സർവകലാശാല നിർദേശം...








































