BREAKING NEWS

‘Age is just a number’- മിന്നൽ സ്റ്റംപിംഗിലൂടെ വീണ്ടും തെളിയിച്ച് എംഎസ്,  ഇത്തവണ ഇര ഫിൽ സോൾട്ട്- വീഡിയോ

· · 1 min read
Share: Copied!

ചെന്നൈ: വയസ് എന്നതു വെറും നമ്പർ മാത്രമാണെന്നു വീണ്ടും വീണ്ടും തെളിയിച്ച് എംഎസ് ധോണി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നൂർ അഹമ്മദിൻറെ പന്തിൽ സൂര്യകുമാർ യാദവിനെ മിന്നൽ സ്റ്റംപിംഗിലൂടെ പുറത്താക്കിയതിന്റെ തുടർച്ചയെന്നവണ്ണം രണ്ടാം മത്സരത്തിലും ധോണി മിന്നൽ സ്റ്റംപിംഗിലൂടെ ആരാധകരെ ഞെട്ടിച്ചു. ഇത്തവണയും ബൗളർ നൂർ അഹമ്മദായിരുന്നു. മിന്നൽ വേ​ഗത്തിൽ വേഗത്തിൽ പുറത്തായത് ആർസിബി ഓപ്പണർ ഫിൽ സോൾട്ടും.

ഇന്ത്യൻ കബഡി താരവും അർജുന പുരസ്കാര ജേതാവായ ഭർത്താവിനെ പോലീസ് സ്റ്റേഷനിൽവച്ച് കഴുത്തിനു കുത്തിപ്പിടിച്ച് തല്ലി ഇന്ത്യൻ ബോക്സിങ് താരം, ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടതായും ദീപക് നിവാസ് ഹൂഡ സ്വവർ​ഗാനുരാ​ഗിയാണെന്നും സവീതി ബൂറ- വീഡിയോ

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആർസിബിക്കായി ഫിൽ സാൾട്ട് തകർത്തടിച്ചപ്പോഴാണ് ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്‌വാദ് തൻറെ തുരുപ്പ് ചീട്ട് പുറത്തെടുത്തത്. ചെപ്പോക്കിലെ സ്പിൻ പിച്ചിൽ അപകടകാരിയായ നൂർ അഹമ്മദിനെ പവർ പ്ലേയിൽ അഞ്ചാം ഓവർ പന്തെറിയാൻ വിളിച്ചു. ഓവറിലെ അവസാന പന്തിൽ നൂർ അഹമ്മദിൻറെ പന്ത് ഫ്രണ്ട് ഫൂട്ടിൽ പ്രതിരോധിക്കാൻ ശ്രമിച്ച സാൾട്ടിന് പിഴച്ചു. പന്ത് നേരെ ധോണിയുടെ കൈയിൽ. പിന്നെ എപ്പോൾ ഔട്ടായെന്നു ചോദിച്ചാൽ പോരേ… സെക്കൻഡിൻറെ പത്തിലൊരു അംശം സമയം കാലൊന്ന് ക്രീസിൽ നിന്ന് പൊങ്ങിയ സമയം ധോണി ബെയിൽസിളക്കി.എന്താണ് സംഭവിച്ചതെന്ന് അറിയും മുമ്പെ സാൾട്ട് പുറത്ത്.

ബജറ്റില്‍ വരവിനേക്കാള്‍ ഒരുകോടി ചെലവ്; ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് 13 ആശമാര്‍ക്ക് 7000 രൂപവീതം എങ്ങനെ നല്‍കും? നടപ്പാക്കുമെന്ന് പ്രസിഡന്റ്; പഞ്ചായത്ത് സെക്രട്ടറി പെടുമെന്ന് വിമര്‍ശകര്‍

അതിന് തൊട്ടു മുമ്പ് വിരാട് കോലിക്കെതിരെ ഖലീൽ അഹമ്മദിൻറെ പന്തിൽ ധോണിയുടെ നിർദേശത്തിൽ എൽബിഡബ്ല്യുവിനായി ഡിആർഎസ് എടുത്തിരുന്നെങ്കിലും ടിവി അമ്പയറും നോട്ടൗട്ട് വിളിച്ചിരുന്നു. ധോണി റിവ്യു സിസ്റ്റം അപൂർവമായി പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അമ്പരപ്പിക്കുന്ന വേഗത്തിൽ മിന്നൽ സ്റ്റംപിംഗുമായി ധോണി ഞെട്ടിച്ചത്.

ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങി ആർസിബി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസടിച്ചിരുന്നു. 32 പന്തിൽ 51 റൺസെടുത്ത പാട്ടീദാറാണ് ആർസിബിയുടെ ടോപ് സ്കോറർ. വിരാട് കോലി 30 പന്തിൽ 31 റൺസടിച്ചപ്പോൾ ഫിൽ സാൾട്ട് 16 പന്തിൽ 32 റൺസെടുത്തു. സാം കറനെറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്സ് അടക്കം 8 പന്തിൽ 22 റൺസടിച്ച ടിം ഡേവിഡാണ് ആർസിബിയെ 196 റൺസിലെത്തിച്ചത്. ചെന്നൈയ്ക്കായി നൂർ അഹമ്മദ് മൂന്ന് വിക്കറ്റുമായി രണ്ടാം മത്സരത്തിലും തിളങ്ങിയപ്പോൾ മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026