BREAKING NEWS

ഇതിലും വലുത് പ്രതീക്ഷിച്ചതാ… ഒത്തിരിയൊന്നുമില്ലല്ലോ, വെറും 50 റൺസിനല്ലേ തോറ്റത്, അതിൽ ഞങ്ങൾ ഹാപ്പിയാണ്- സിഎസ്കെ നായകൻ

· · 1 min read
Share: Copied!

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ്. ഇപ്പോൾ ടീമിനുണ്ടായത് വലിയ തോൽവിയല്ലെന്നും വെറും 50 റൺസിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും സിഎസ്കെ നായകൻ പറയുന്നു. ‘ചെപ്പോക്കിൽ 170ന് മുകളിൽ റൺസ് നേടിയാൽ ജയിക്കുക ബുദ്ധിമുട്ടാണ്. അതിന് കഠിനമായി അദ്ധ്വാനിക്കണം. നേരത്തെ ഫീൽഡിങ്ങിലെ മോശം പ്രകടനം തോൽവിക്ക് കാരണമായി.

മ്യാന്മറിനെയും തായ്‌ലാന്റിനെയും പിടിച്ചുകുലുക്കി ഭൂചലനം, മരണം 150 കടന്നു, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു, സഹായഹസ്തവുമായി ഇന്ത്യയും അമേരിക്കയും

മാത്രമല്ല ചെന്നൈ നന്നായി ബാറ്റ് ചെയ്തതുമില്ല. ആദ്യ അഞ്ച് ഓവറിൽ ഔട്ട്ഫീൽഡ‍ിന് വേ​ഗത കുറവായിരുന്നു. എന്തായാലും വലിയൊരു തോൽവി ഉണ്ടായില്ലെന്നതിൽ സന്തോഷമുണ്ട്. 50 റൺസിന് മാത്രമാണ് ചെന്നൈ പരാജയപ്പെട്ടത്.’ റുതുരാജ് ഗെയ്ക്ക്‌വാദ് മത്സരശേഷം പ്രതികരിച്ചു. കൂടാതെ ചെന്നൈ താരങ്ങൾ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് മത്സരത്തിൽ നിർണായകമായെന്നും റുതുരാജ് പറഞ്ഞു. ‘നഷ്ടമാക്കിയ ക്യാച്ചുകൾക്ക് ശേഷം നിരവധി ബൗണ്ടറികളും സിക്സറുകളുമാണ് പിറന്നത്. അത് അവസാന ഓവർവരെ ആർസിബി സ്കോർ ഉയരുന്നതിന് കാരണമായി.

അച്ഛനെക്കണ്ടു പഠിക്കരുത്! ആണോ പെണ്ണോ ആകട്ടെ, പങ്കാളിയോട് എന്തുകൊണ്ടാണ് നിങ്ങള്‍ ആക്രോശിക്കുന്നത്? വേരുകള്‍ അച്ഛനിലും കൗമാര കലഹത്തിലും എന്ന് 20 വര്‍ഷത്തെ പഠനം

അടുത്ത മത്സരം ​ഗുവാഹത്തിയിലാണ്. സിഎസ്കെ അതിനായി മാനസികമായി തയ്യാറെടുക്കുകയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മോശം ദിവസമായിരുന്നു. എന്നാൽ ഫീൽഡിങ്ങിൽ മോശം ദിവസമല്ല, മറിച്ച് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാനുണ്ട്. ഓരോ താരങ്ങളുടെയും സംഭാവന ചെന്നൈയ്ക്ക് വ്യക്തമായിട്ടുണ്ട്.’ ആർസിബിയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും റുതുരാജ് ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് 146 റൺസിലെത്താനെ സാധിച്ചുള്ളു.

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026