BREAKING NEWS

ഇന്ത്യൻ കബഡി താരവും അർജുന പുരസ്കാര ജേതാവായ ഭർത്താവിനെ പോലീസ് സ്റ്റേഷനിൽവച്ച് കഴുത്തിനു കുത്തിപ്പിടിച്ച് തല്ലി ഇന്ത്യൻ ബോക്സിങ് താരം, ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടതായും ദീപക് നിവാസ് ഹൂഡ സ്വവർ​ഗാനുരാ​ഗിയാണെന്നും സവീതി ബൂറ- വീഡിയോ

· · 1 min read
Share: Copied!

ന്യൂ‍ഡൽഹി: വിവാഹ മോചന ചർച്ചകൾക്കിടെ ഇന്ത്യൻ കബഡി താരമായ ഭർത്താവിനെ കഴുത്തിനു കുത്തിപ്പിടിച്ച്, തല്ലി ഇന്ത്യൻ ബോക്സിങ് താരം സവീതി ബൂറ. സവീതിയും ഭർത്താവ് ദീപക് നിവാസ് ഹൂഡയും തമ്മിലുള്ള വിവാഹ മോചനക്കേസും ചർച്ചകളും നടക്കുന്നതിനിടെയാണ് ബോക്സിങ് താരം ഭർത്താവിനെ തല്ലിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിലുള്ള ഒരു പോലീസ് സ്റ്റേഷനിൽവച്ചായിരുന്നു സംഭവമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭർത്താവിന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി കാണിച്ച് സവീതി പോലീസിൽ പരാതി നൽകിയിരുന്നു.

ബജറ്റില്‍ വരവിനേക്കാള്‍ ഒരുകോടി ചെലവ്; ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് 13 ആശമാര്‍ക്ക് 7000 രൂപവീതം എങ്ങനെ നല്‍കും? നടപ്പാക്കുമെന്ന് പ്രസിഡന്റ്; പഞ്ചായത്ത് സെക്രട്ടറി പെടുമെന്ന് വിമര്‍ശകര്‍

തന്നോട് ദീപക് ഹൂഡയുടെ കുടുംബം ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടതായി സവീതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽവച്ച് ഇരു വിഭാഗവും ചർച്ച നടത്തുന്നതിനിടെയായിരുന്നു ഭർത്താവിനെതിരെ സവീതി തിരിഞ്ഞത്. ചർച്ചയ്ക്കിടെ ഭർത്താവിന്റെ കഴുത്തിൽ സവീതി പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്. കുടുംബാംഗങ്ങൾ ഇടപെട്ടാണ് സവീതിയെ പിടിച്ചുമാറ്റിയത്. സവീതിയുടെ ഭർത്താവ് ദീപക് നിവാസ് ഹൂഡ ഇന്ത്യൻ കബഡി താരമാണ്. ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2022 ലായിരുന്നു അർജുന പുരസ്കാര ജേതാവായ ദീപക്കും സവീതിയും വിവാഹിതരായത്.

സെലൻസ്കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാക്ക്, അങ്ങനെയെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചയാകാം- പുട്ടിൻ

അതേസമയം ദീപക് ഹൂഡ സ്വവർഗാനുരാഗിയാണെന്ന ആരോപണവും സവീതി ഉന്നയിച്ചിട്ടുണ്ട്. ‘‘ഈ കാര്യങ്ങളൊന്നും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദീപക്കിനു പുരുഷൻമാരോടാണു താൽപര്യം. പല വീഡിയോകളും ഞാൻ‌ കണ്ടിട്ടുണ്ട്. ഞാൻ ഞെട്ടിപ്പോയി. എല്ലാ തെളിവുകളിലും നൽകി കോടതിയിൽ ഇക്കാര്യങ്ങൾ തെളിയിക്കും. കുടുംബത്തോടുപോലും അനുഭവിച്ച കാര്യങ്ങൾ പറയാൻ താൽപര്യമില്ല.’’– സവീതി ബൂറ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പ്രതികരിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026