BREAKING NEWS

ദീപക്കിന്റെ മരണശേഷവും ബസിൽ വച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം യുവതി ആവർത്തിച്ചു, വടകര പോലീസിൽ അറിയിച്ചെന്ന വാദം തള്ളി വടകര ഇൻസ്പക്ടറുടെ വിശദീകരണം, “സംഭവത്തെക്കുറിച്ച് അറിയില്ല അങ്ങനെയൊരു പരാതി കിട്ടിയിട്ടില്ല”!! യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് പോലീസ്, നടപടി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം

· · 1 min read
Share: Copied!

കോഴിക്കോട്: ബസിൽ വച്ച് ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ​ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. ദീപക്കിൻറെ കുടുംബത്തിൻറെ പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്. പോലീസ് വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു.

അതേസമയം യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസടുത്തത്. പയ്യന്നൂരിൽ സ്വകാര്യ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവർത്തക കൂടിയായ യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. വീഡിയോ സമൂഹമാധ്യമത്തിലൂടെ ഏകദേശം 23 ലക്ഷം പേരാണ് കണ്ടത്.

യുവതി വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതിൽ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിൻറെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ഇവർ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.

ഇതിനിടെ യുവാവിന്റെ മരണശേഷവും ബസിൽ വെച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം യുവതി ടെലിവിഷൻ ചാനലുകളിലൂടെ ആവർത്തിച്ചിരുന്നു. സംഭവത്തെക്കുറിച്ചു വടകര പോലീസിൽ ഇക്കാര്യം അറിയിച്ചെന്നായിരുന്നു യുവതിയുടെ അവകാശ വാദം. എന്നാൽ ഈ വാദം വടകര പോലീസ് തള്ളി. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നുമായിരുന്നു വടകര ഇൻസ്പ്കെടറുടെ വിശദീകരണം. അതേസമയം സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമായതിന് പിന്നാലെ യുവതി ഇൻസ്റ്റഗ്രാം. എഫ്ബി അക്കൗണ്ടുകൾ നീക്കി.

ഗോവിന്ദപുരം ടി.പി. ഗോപാലൻ റോഡിൽ ഉള്ളാട്ട് ‘ദീപക് ഭവന’ത്തിൽ യു. ദീപക്കിനെ(42) ആണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് യുവതി വീഡിയോ പകർത്തിയത്. തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി വീഡിയോയിൽ കൂടി ആരോപിച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ഇതിന് പിന്നാലെ മറ്റൊരു വീഡിയോയുമായി പെൺകുട്ടി വീണ്ടും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ദീപകിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ശബരിമല സ്വർണക്കൊള്ളയുടെ കണ്ണികൾ വലുതാകുന്നു, സംശയത്തിന്റെ കണ്ണുകൾ മറ്റു മൂന്നുപേരിലേക്ക് കൂടി… തെളിവുകൾ ഓരോന്നും മറനീക്കി കൺമുന്നിൽ തെളിയുന്നു, ഇതുവരെയുള്ള അറസ്റ്റുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമോ?

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026