ഷിംല: ഹിമാചൽപ്രദേശിൽ മുസ്ലിംവിഭാഗക്കാർക് നേരെ ഹിന്ദുത്വ സം ഘടനകളുടെ ആക്രമണം. പോണ്ട സാഹിബ് പ്രദേശത്തെ മുസ്ലിം വ്യാപാരികളുടെ കടകൾ തല്ലിതകർക്കുകയും നാടുവിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുക യും ചെയ്തു.
24ന് നടന്ന സംഭവ ത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യ മങ്ങളിലൂടെ പുറത്തുവന്നു. തീവ്ര വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പായ രുദ്രസേനാ നേതാവ് രാകേഷ്തോമർ മുസ്ലിം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം .
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോ ടെയാണ് തങ്ങൾ വ്യാപാരം ആരംഭിച്ചതെന്ന് അറിയിച്ചിട്ടും മുസ്ലിം വ്യാപാരികളെ മർദിച്ച് പുറത്താക്കുകയായിരുന്നു. സംഭവത്തിൽ ജില്ലാഭരണകൂടമോ പൊലീസോ പ്രതികരിച്ചിട്ടില്ലെന്ന് വ്യാപാരികൾ ആരോപിച്ചു.