ഇന്ത്യൻ കരസേനയ്ക്കുള്ള ആദ്യ ബാച്ച് അപ്പാചഷെ ഹെലികോപ്റ്ററുകൾ ഹിൻഡൺ വ്യോമതാവളത്തിൽ എത്തി. മൂന്ന് അപ്പാഷെ ആക്രമണ ഹെലികോപ്റ്ററുകൾ ആണ് അമേരിക്കയിൽ നിന്നും എത്തിയത്. അസംബ്ലിംഗ്, ഇൻഡക്ഷൻ തുടങ്ങിയ മറ്റ് നടപടിക്രമങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് പൂർത്തിയാക്കുമെന്ന് സൈന്യം അറിയിച്ചു.
ജോധ്പൂരിൽ ആകും ഈ ഹെലിക്കോപ്റ്ററുകൾ വിന്യസിക്കുക. ലോകത്തിലെ ഏറ്റവും നൂതനമായ ആക്രമണ ഹെലികോപ്റ്ററുകളിൽ ഒന്നാണ് എഎച്ച്-64ഇ അപ്പാഷെ ഹെലികോപ്റ്ററുകൾ.യുഎസ് കമ്പനിയായ ബോയിംഗ് രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന അപ്പാഷെ നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ഇസ്രായേൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സായുധ സേനകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്.
30 എംഎം ചെയിൻഗൺ, ലേസർ, റഡാർ-ഗൈഡഡ് ഹെൽഫയർ മിസൈലുകളും, ആകാശത്ത് നിന്നും കരയിലേക്ക് ആക്രമണം നടത്താൻ കഴിയുന്ന റോക്കറ്റ് പോഡുകളും ഹെലികോപ്റ്ററുകളിൽ ഉണ്ട്.