തിരുവനന്തപുരം: കോണ്‍ഗ്രസ് മീഡിയ സെല്‍ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സിന്റെ പരാതിയില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. സ്വീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ചാണെന്ന് ഷാജന്‍ ചെയ്ത വീഡിയോയാണ് കേസിനാധാരം. വീഡിയോക്ക് താഴെ അശ്ലീല കമന്‍റുകള്‍ നിറഞ്ഞിരുന്നു. വിവാദമായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ യുവനടി റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ സെപ്തംബര്‍ 18ന് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരുന്നു.
റിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. വിഡിയോ കോളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറഞ്ഞ റിനി ഷാജന്‍ സ്‌കറിയയുടെ യൂട്യൂബ് ചാനലിന്റെ പേരും വിഡിയോകളുടെ ലിങ്കും പരാതികള്‍ക്കൊപ്പം നല്‍കിയിരുന്നു.