വാഷിങ്ടൻ: ഡോണൾഡ് ട്രംപുമായി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ അലാസ്കയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്നെ ചോദ്യ ശരങ്ങളാൽ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങൾ. വെടിനിർത്തലിനെക്കുറിച്ചും സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് തുടരെത്തുടരെ ചോദ്യങ്ങൾ ചോദിച്ചു. ഇതിനൊന്നും കൃത്യമായ ഉത്തരം നൽകാതെയും ചിലത് സ്കിപ്പ് ചെയ്തും പുടിൻ നൽകിയില്ല.
സാധാരണക്കാരെ കൊല്ലുന്നത് നിങ്ങൾ എപ്പോഴാണ് നിർത്തുക എന്നായിരുന്നു പുടിൻ നേരിട്ട ഒരു ചോദ്യം. എന്നാൽ ഇതിനെ ൃ കേൾക്കാൻ കഴിയുന്നില്ലെന്ന് സൂചിപ്പിക്കുന്ന ആംഗ്യത്തോടെ വിദഗ്ദമായി ഒഴിഞ്ഞുമാറി. പിന്നെ നേരിട്ട മറ്റൊരു ചോദ്യം ട്രംപ് നിങ്ങളെ എന്തിനു വിശ്വസിക്കണം എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിനും പുട്ടിൻ മറുപടി നൽകിയില്ല.
റഷ്യ
പുതിനൊപ്പം റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്‌റോവ്, പ്രതിരോധമന്ത്രി ആന്ദ്രേ ബെലോസോവ്, ധനമന്ത്രി ആന്റൺ സിലുവനോവ്, വിദേശനിക്ഷേപകാര്യങ്ങൾക്കുള്ള പുതിന്റെ ദൂതൻ കിറിൽ ദിമിത്രിയേവ്, പുതിന്റെ സഹായി യൂറി ഉഷകോവ് എന്നിവർ. യുദ്ധം തുടങ്ങിയശേഷമുള്ള പുടിന്റെ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള ആദ്യ സന്ദർശനമാണിത്. യുഎസിലേക്ക് 10 വർഷത്തിനിടെ ആദ്യത്തേതും. യുദ്ധത്തിന്റെപേരിൽ അന്താരാഷ്ട്രകോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാൽ സഖ്യകക്ഷികളായ രാജ്യങ്ങളിലല്ലാതെ പുതിൻ പോയിട്ടില്ല.
യുഎസ്
ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ, യുക്രൈൻ, ഗാസ യുദ്ധങ്ങളിലെ സമാധാനശ്രമം നടത്തുന്ന ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വാണിജ്യസെക്രട്ടറി ഹൊവാർഡ് ലുട്‌നിക്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് തുടങ്ങിയവരും അനുഗമിച്ചു.