BREAKING NEWS

വീട്ടിൽ നിന്നും ഷൈനിയും മക്കളും ഇറങ്ങിപ്പോയിട്ടും പിൻതുടർന്ന് ഉപദ്രവിച്ചു, മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ ‘മക്കളെയും കൂട്ടി പോയി മരിച്ചോളാൻ പറഞ്ഞു… ആത്മഹത്യയ്ക്കു പിന്നിൽ ഭർത്താവിന്റെ പീഡനം- കുറ്റപത്രം

· · 1 min read
Share: Copied!

കോട്ടയം: ഏറ്റൂമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയ്ക്കു കാരണം ഭർത്താവ് നോബിയുടെ പീഡനമാണെന്ന് പോലീസ് കുറ്റപത്രം. മരിക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപ് നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും ഷൈനി മക്കളേയും വിളിച്ചു ഇറങ്ങിപ്പോയിട്ടും പിന്തുടർന്നെത്തി ഉപദ്രവിച്ചുവെന്നും കൂടാതെ മരിക്കുന്നതിന്റെ തലേ ദിവസവും നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഏറ്റുമാനൂർ പൊലീസ് ഇന്നു കുറ്റപത്രം സമർപ്പിക്കും. മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ ‘മക്കളെയും കൂട്ടി പോയി മരിച്ചോളാൻ നോബി പറഞ്ഞുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

അതേസമയം ഫെബ്രുവരി 28ന് പുലർച്ചെയാണ് ചുങ്കം ചേരിയിൽ വലിയപറമ്പിൽ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരെ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെത്തുടർന്നായിരുന്നു ആത്മഹത്യയെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായി.

പിന്നാലെ ഷൈനിയുടെയും മക്കളുടെയും മരണത്തിനു കാരണം നോബിയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴയിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം കോട്ടയം ജില്ലാ ജയിലിൽ കഴിഞ്ഞതിനു ശേഷം ഇയാൾ ജാമ്യം നേടി പുറത്തിറങ്ങി. കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിൽ ഇവരുടെ മൂത്ത മകനും ഉൾപെടെ 56 സാക്ഷികളാണുള്ളത്.

ചില ചോദ്യങ്ങൾക്കു മൗനം!! സാധാരണക്കാരെ കൊല്ലുന്നത് നിങ്ങൾ എപ്പോഴാണ് നിർത്തുക?- കേൾക്കുന്നില്ലെന്ന് ആം​ഗ്യം, ട്രംപ് നിങ്ങളെ എന്തിനു വിശ്വസിക്കണം… ചോദ്യത്തിനു മൗനം

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026