യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ സാമൂവൽ ജെറോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചതിനുപിന്നാലെ നിമിഷപ്രിയയ്ക്കുവേണ്ടി തലാലിന്റെ സഹോദരൻ ഫത്താഹ് അബ്ദുൾ മഹ്ദിയോട് മാപ്പ് ചോദിച്ചുകൊണ്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രന്റെ പോസ്റ്റ്.
ഫത്താഹ് അബ്ദുൾ മഹ്ദിയുടെ ഫേസ്ബുക്ക് ലിങ്ക് ഷെയർ ചെയ്തുകൊണ്ടാണ് സുഭാഷ് ചന്ദ്രന്റെ പോസ്റ്റ്. ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാൽ മെഹ്‌ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു. ഞങ്ങൾ പൂർണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു, തെറ്റ് ചെയ്ത സഹോദരി നിമിഷയ്ക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നുവെന്നായിരുന്നു പോസ്റ്റ്.
അതേസമയം സാമുവേൽ ജെറോമിനെതിരെ നിരവധി പേർ പ്രതിഷേധ പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നാണ് പലരുടേയും ആവശ്യം
അഡ്വ. സുഭാഷ് ചന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ-
“മരണത്തിന്റെ വ്യാപാരികൾ”
ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാൽ മെഹ്‌ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു!
മനുഷ്യജീവൻ വെച്ചുള്ള കച്ചവടം 😡
ഞങ്ങൾ പൂർണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു; തെറ്റ് ചെയ്ത സഹോദരി നിമിഷയ്ക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു
അതേസമയം ഫത്താഹ് അബ്ദുൾ മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി മലയാളികളാണ് കമെന്റുമായെത്തിയിരിക്കുന്നത്. ഞങ്ങൾ പൂർണമായും താങ്കളുടെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു ; നിങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു. തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു!🙏നിങ്ങളുടെ ഒരു മാപ്പ് നാളെ മനുഷ്യത്വം എന്ന വാക്കിന് മറ്റൊരു പര്യായമായിരിക്കും. എക്കാലവും ഓർമ്മപ്പെടുത്തുന്ന ഒരു വാക്കുമായിരിക്കും. നന്ദി-ഒരു മലയാളി,
സാമൂവൽ ജെറോം കള്ളനാണ് അയാൾ നിമിഷ പ്രിയയുടെ കുടുംബത്തെ പറ്റിച്ചു ജീവിക്കുന്ന ഒരു ക്രിമിനൽ ആണ് ആട്ടിൻ തോലിട്ട ചെന്നായ ആണ്. അയാളെ വെറുതെ വിടരുത്. സർക്കാരിൽ സമ്മർദം ചെലുത്തി ജയിലിൽ അടക്കണം അയാൾ ലോകംആദരിക്കുന്ന സൂഫി പണ്ഡിതരായ ഹബീബ് ഉമർ അൽ ഹാഫിസ്, ശൈഖ് അബൂബക്കർ അഹ്‌മദ് തുടങ്ങിയവരെ അപമാനിച്ച തെമ്മാടിയാണ് ഒരൊറ്റ സത്യക്രിസ്ത്യാനി പോലും അയാളെ അംഗീകരിക്കുന്നില്ല…
സഹോദരാ താങ്കളുടെയും കുടുംബത്തിന്റേയും അതുല്യമായ ക്ഷമക്ക് അല്ലാഹു അർഹമായപ്രതിഫലം നൽകട്ടെ . Samuel Jerome ന്റെ തനിനിറം ഇപ്പോഴെങ്കിലും വെളിപ്പെടുത്തിയതിന് നന്ദി ,, എന്നിങ്ങനെ നീളുന്നു പോസ്റ്റുകൾ.