BREAKING NEWS

“ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ അമേരിക്കയ്ക്ക് വേണ്ട”, ഇനി ഒരിക്കലും അത് വഴി എണ്ണ ഇറക്കുമതി ചെയ്യില്ല, ആവശ്യമുള്ള രാജ്യങ്ങൾ വേണമെങ്കിൽ അത് സംരക്ഷിക്കണം, അല്ലെങ്കില്‍ യുഎസില്‍ നിന്ന് എണ്ണ വാങ്ങണം, നിര്‍ണായക തീരുമാനവുമായി ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള  എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ആണവപ്ലാന്റുകൾ ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ട്രംപ് നിർണായക തീരുമാനം തുറന്നുപറഞ്ഞത്. ഹോർമുസിലൂടെയുള്ള എണ്ണ ആവശ്യമുള്ള രാജ്യങ്ങൾ അവർക്ക് വേണമെങ്കിൽ അത് സംരക്ഷിക്കണമെന്നും പിടിച്ചെടുക്കണമെന്നും ട്രംപ് പറഞ്ഞു. ‘നമ്മുടെ ഭാവി മികച്ചനിലയിലാണ്.

ഹോർമുസ് കടലിടുക്ക് വഴി അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. ഭാവിയിലും അതുണ്ടാകില്ല. നമുക്ക് അത് ആവശ്യമില്ല. പക്ഷേ, ഹോർമുസ് വഴി എണ്ണ ലഭിക്കുന്ന രാജ്യങ്ങൾ ആ പാതയിൽ ശ്രദ്ധിക്കണം. അവർ അത് വിലപ്പെട്ടതായി കരുതണം. അത് പിടിച്ചെടുത്ത് വിശിഷ്ടമായി കരുതണം’, ട്രംപ് പറഞ്ഞു.ഹോർമുസിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ ആ പാത സംരക്ഷിക്കാനും നിലനിർത്താനും മുന്നോട്ടുവരണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്ക സഹായം നൽകുമെങ്കിലും അതിന് ഈ രാജ്യങ്ങൾ തന്നെ നേതൃത്വം നൽകണമെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസിനെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇനി രണ്ടുവഴികളാണുള്ളതെന്നും അമേരിക്കൻ പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. ഒന്നുകിൽ നിങ്ങൾക്ക് അമേരിക്കയിൽനിന്ന് എണ്ണ വാങ്ങാം, അല്ലെങ്കിൽ ഹോർമുസ് സംരക്ഷിക്കാനായി വൈകിപ്പോയ ധൈര്യം വളർത്തുക എന്നതുമാണ് ട്രംപ് ചൂണ്ടിക്കാണിച്ചത്.

അതേസമയം, നിലവിലെ സംഘർഷം അവസാനിച്ചാൽ ഹോർമുസ് കടലിടുക്ക് സ്വാഭാവികമായും തുറക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനെ ഉന്മൂലനം ചെയ്യുന്നതിന്റെ കഠിനമായഭാഗങ്ങളെല്ലാം പൂർത്തിയായെന്നും അതിനാൽ ഹോർമുസ് തുറക്കുന്നത് എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026