തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്. അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 കി.മി) ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ഇത് പ്രകാരം ആഗസ്റ്റ് 5 ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്റ്റ് 03 മുതൽ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ആഗസ്റ്റ് 02 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ചക്രവാതച്ചുഴി അറിയിപ്പ്
തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 km) ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 5 ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ആഗസ്റ്റ് 03 മുതൽ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ആഗസ്റ്റ് 02 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.