ന്യൂഡൽഹി: ഭാര്യ തന്റെ കുടുംബം തകർത്തുവെന്ന് സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് യാദവ്. ഭാര്യ സ്വാർഥയാണെന്നും തന്റെ കുടുംബം തകർത്തുവെന്നും താനിപ്പോൾ വളരെ മോശം അവസ്ഥയിലാണെന്നും പ്രതീക് പറഞ്ഞു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അനുജനായ പ്രതീക് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപർണയ്‌ക്കൊപ്പമുള്ള ചിത്രവും പ്രതീക് പങ്കുവച്ചിട്ടുണ്ട്.
‘‘എത്രയും പെട്ടെന്ന് ആ സ്വാർഥയായ സ്ത്രീയെ ഞാൻ വിവാഹമോചനം ചെയ്യാൻ പോകുകയാണ്. അവരെന്റെ കുടുംബവുമായുള്ള ബന്ധമെല്ലാം നശിപ്പിച്ചു. അവർക്ക് പ്രശസ്തിയും അധികാരവുമായിരുന്നു ആകെ വേണ്ടിയിരുന്നത്. ഞാനിപ്പോൾ വളരെ മോശം മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
അവർക്ക് അക്കാര്യത്തിൽ യാതൊരു വിചാരവുമില്ല. അവർക്ക് അവരെക്കുറിച്ചുമാത്രമാണ് ശ്രദ്ധ. ഇത്രയും മോശപ്പെട്ട ഒരു യുവതിയെ ഞാൻ കണ്ടിട്ടേയില്ല. അവരെ വിവാഹം ചെയ്യേണ്ടിവന്നതിനാൽ ഞാൻ നിർഭാഗ്യവാനാണ്’’ – ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ പ്രതീക് പറഞ്ഞു.















































