കൊച്ചി:
കീഴാളസമൂഹത്തെ പ്രതിനിധീകരിച്ച് നടൻ ലാൽ എത്തുന്ന ചിത്രം ‘പെങ്ങളില’ഒ ടി ടി യിൽ എത്തി.
മനോരമ മാക്സിലൂടെയാണ് ചിത്രം റിലീസായത്. ജാതി രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ‘അഴകൻ’ എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്. എട്ട് വയസ്സുള്ള പെൺകുട്ടിയും അവളുടെ വീടും , പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകൻ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ് ചിത്രത്തിന്റെ കാതൽ. അഴകനായി ലാലും രാധയായി അക്ഷര കിഷോറും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും അഴകന്റെ പഴയകാല ജീവിതം,രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നത്. അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് ‘പെങ്ങളില’ എന്ന ടൈറ്റിൽ. പ്രമുഖ കവി കെ സച്ചിദാനന്ദന്റെ
‘പുലയപ്പാട്ട്’ എന്ന കവിതയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി. അബ്ദുൾ നാസറാണ്
ചിത്രത്തിന്റെ നിർമ്മാണം. നരേൻ, രൺജി പണിക്കർ, ഇന്ദ്രൻസ്, ഇനിയ, അക്ഷര കിഷോർ, പ്രിയങ്ക നായർ, നീതു ചന്ദ്രൻ, അമ്പിളി സുനിൽ, ഷീല ശശി, തുടങ്ങിയവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം- സന്തോഷ് തുണ്ടിയിൽ,
സംഗീതം-വിഷ്ണു മോഹൻ സിത്താര, പശ്ചാത്തല സംഗീതം- ബിജിപാൽ , പ്രൊഡക്ഷൻ കൺടോളർ – ഷാജി പട്ടിക്കര, ഗാനങ്ങൾ- കവി കെ. സച്ചിദാനന്ദൻ, അൻവർ അലി.
പി.ആർ ഒ – പി.ആർ.സുമേരൻ.
















































