അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തുകയാണ്. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പോസ്റ്റർ പങ്കിട്ടുകൊണ്ട് അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ ‘രണ്ട്’ എന്നാണ് അർത്ഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.















































