മലയാള സിനിമയുടെ ലെജന്റ് ശ്രീനിവാസന്റെ വേർപാട് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ ഈ വാർത്ത മകൻ വിനീത് ശ്രീനിവാസനറിഞ്ഞത് കൊച്ചിയിൽനിന്ന് ചെന്നൈയിലേക്ക് പോകാനുള്ള യാത്രമധ്യേ. മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾക്കായി കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിനീത് പിതാവിന്റെ മരണവാർത്ത അറിയുന്നത്. ഉടൻ തന്നെ വിമാനയാത്ര റദ്ദാക്കി നടൻ ആശുപത്രിയേക്കു തിരിച്ചു.
ഡയാലിസിസിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്രീനിവാസനു ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു .രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം. പത്ത് മണിയോടെ വിനീത് ആശുപത്രിയിലെത്തി.
അതേസമയം തന്റെ സിനിമകളിലൂടെയും ജീവിതത്തിലൂടെയും മക്കൾക്ക് എന്നും വഴികാട്ടിയായിരുന്നു ശ്രീനിവാസനെന്ന പിതാവ്. ശ്രീനിവാസന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ വിനീത് പിതാവിന്റെ സിനിമകളിലെ ലാളിത്യവും ആത്മാർത്ഥതയും തന്റെ സൃഷ്ടികളിലും കാത്തുസൂക്ഷിച്ചിരുന്നു. മൃതദേഹം ഇപ്പോൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബാംഗങ്ങൾ പിന്നീട് അറിയിക്കും.
നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു, 48 വര്‍ഷത്തെ സിനിമാ ജീവിതത്തിന് വിരാമം
















































