മുള്ളൻപൂർ: ശുഭ്മാൻ ഗിൽ ഇത്തവണയും വൻ പരാജയമായ മത്സരശേഷം സമൂഹമാധ്യമങ്ങളിൽ വൻ ആക്ഷേപങ്ങൾ. ഓപ്പണറായി മൂന്ന് സെഞ്ചുറികളടിച്ച മലയാളി താരം സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങി തുടർച്ചയായി നിരാശപ്പെടുത്തുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ സമൂഹമാധ്യമങ്ങളിലൂടെ നിർത്തിപ്പൊരിക്കുകയാണു ആരാധകർ. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലു റൺസെടുത്ത് പുറത്തായ ഗിൽ രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങിയതോടെയാണ് ആരാധക രോക്ഷം അണപൊട്ടിയൊഴുകിയത്. ലുങ്കി എൻഗിഡി എറിഞ്ഞ ആദ്യ ഓവറിൽ അഞ്ചാം പന്തിൽ സ്ലിപ്പിൽ ഏയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്.
അതേസമയം സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുന്ന ഗില്ലിന് ഈ വർഷം കളിച്ച 14 മത്സരങ്ങളിൽ ഒരു അർധസെഞ്ചുറി പോലും നേടാനായിട്ടില്ല. മൂന്ന് തവണ മാത്രമാണ് ഗില്ലിന് 30ന് മുകളിൽ സ്കോർ ചെയ്യാനായത്. 47 റൺസാണ് ഉയർന്ന സ്കോർ. 23 ശരാശരിയിലും 143.71 സ്ട്രൈക്ക് റേറ്റിലും 263 റൺസാണ് ഈ വർഷം ഓപ്പണറായി ഇറങ്ങിയ ഗിൽ ഇതുവരെ നേടിയത്. കഴിഞ്ഞ 13 ഇന്നിംഗ്സിൽ 20(9), 10(7), 5(8), 47(28), 29(19), 4(3), 12(10), 37*(20), 5(10), 15(12), 46(40), 29(16), 4(2), 0 എന്നിങ്ങനെയാണ് ഗില്ലിൻറെ സ്കോറുകൾ. കട്ടക്കിലും എൻഗിഡിയുടെ പന്തിലായിരുന്നു ഗിൽ പുറത്തായത്.
ഇഷാൻ കിഷനെയും യശസ്വി ജയ്സ്വാളിനെയും സഞ്ജു സാംസണെയും റുതുരാജ് ഗെയ്ക്‌വാദിനെയും പോലുള്ള താരങ്ങളുടെ കരിയർ ഇല്ലാതാക്കി ഫേവറൈറ്റിസം കൊണ്ടാണ് ഗിൽ ടീമിൽ പിടിച്ചു നിൽക്കുന്നതെന്ന് ആരാധകർ കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റിൻറെ പോസ്റ്റർ ബോയിയുടെ പ്രകടനം പരിതാപകരമാണെന്നും ആരാധകർ പരിഹസിച്ചു.
അതേസമയം ഓപ്പണറായി ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറി അടക്കം മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവും ഓപ്പണറായി മികച്ച റെക്കോർഡുള്ള യശസ്വി ജയ്സ്വളുമുള്ളപ്പോഴാണ് ഏഷ്യാ കപ്പിൽ ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമാക്കി കോച്ച് ഗൗതം ഗംഭീർ പരീക്ഷിച്ചത്. ചണ്ഡിഗഡിലെ മുല്ലൻപുർ സ്റ്റേഡിയത്തിൽ രണ്ടാം മത്സരത്തിൽ 51 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾഔട്ടായി. ഇതോടെ അഞ്ച് മത്സരങ്ങളടയങ്ങിയ പരമ്പരയിൽ1–1നു ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.
മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചറി നേടിയ തിലക് വർമ (34 പന്തിൽ 62) ആണ് ഇന്ത്യയെ വലിയ നാണക്കേടിൽനിന്നു കരകയറ്റിയത്. അഞ്ചാമനായി ക്രീസിലെത്തിയ തിലക്, അഞ്ച് സിക്സറുകളും രണ്ടു ഫോറുമാണ് അടിച്ചത്. നാലാം വിക്കറ്റിൽ അക്ഷറുമായി ചേർന്ന് 35 റൺസിന്റെയും അഞ്ചാം വിക്കറ്റിൽ ഹാർദിക്കുമായി ചേർന്ന് 51 റൺസിന്റെയും ആറാം വിക്കറ്റിൽ ജിതേഷുമായി ചേർന്ന് 39 റൺസിന്റെയും കൂട്ടുകെട്ട് തിലക് ഉണ്ടാക്കി.
രണ്ടാം ബാറ്റിങ്ങിന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ (0) ഗോൾഡൻ ഡക്കായി മടക്കി ലുങ്കി എൻഗിഡി ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചു. പിന്നീട് ക്രീസിലെത്തിയത് മൂന്നാമനായി പ്രമോഷൻ കിട്ടിയ അക്ഷർ പട്ടേലാണ്. ഒരറ്റത്ത് അക്ഷർ നിലയുറപ്പിച്ചെങ്കിലും പവർപ്ലേ അവസാനിക്കും മുൻപ് അഭിഷേക് ശർമയും (17), ക്യാപ്റ്റൻ സൂര്യകുമാർ യാദവും (5) കൂടാരം കയറി.
പിന്നീടാണ് അക്ഷറും തിലകും ഒന്നിച്ചത്. 21 പന്തിൽ 21 റൺസെടുത്ത അക്ഷറിനെ എട്ടാം ഓവറിൽ ഒട്ട്‌നീൽ ബാർട്ട്‌മാനാണ് പുറത്താക്കിയത്. പിന്നീട് ഹർദിക് പാണ്ഡ്യ (23 പന്തിൽ 20), ജിതേഷ് ശർമ (17 പന്തിൽ 27) എന്നിവർ തിലകുമായി ചേർന്നു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. അഞ്ച് റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകൾ വീണു. ശിവം ദുബെ (1), അർഷ്ദീപ് സിങ് (4), വരുൺ ചക്രവർത്തി (0), ജസ്പ്രീത് ബുമ്ര (0*) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ സ്കോറുകൾ. ദക്ഷിണാഫ്രിക്കയ്‌ക്കായി ഒട്ട്‌നീൽ ബാർട്ട്‌മാൻ നാല് വിക്കറ്റും ലുങ്കി എൻഗിഡി, മാക്കോ യാൻസൻ, ലൂത്തോ സിപാംല എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Shubman Gill in the last 14 T20is:
20* (9), 10 (7), 5 (8), 47 (28), 29 (19), 4 (3), 12 (10), 37* (20), 5 (10), 15 (12), 46 (39), 29* (16), 4 (2), 0 (1).
– 263 runs.
– 23.90 average.
– 142.93 strike rate. pic.twitter.com/getuZ04k27— Mufaddal Vohra (@mufaddal_vohra) December 11, 2025
Meet Shubman Gill,
– Can’t bat
– Can’t ball
– Can’t fieldBut he need Indian team captaincy for all format. pic.twitter.com/xRZxcB185a
— Popa 🇮🇳 (@MagnesiumKohli) December 11, 2025
THIS PICTURE SAYS A LOT ,
HOW SANJU SAMSON GOT REPLACED BY SHUBMAN GILL EVEN DOING NOTHING IN T20I CRICKET.
AND SANJU SAMSON THE GUY WHO HAS SCORED BACK TO BACK 💯 & 3 💯 OUT OF 11.
FAVOURITISM NEEDS TO END BY BCCI.#INDvsSA #INDvSA #ShubmanGill#IndianCricket #CricketTwitter pic.twitter.com/qjBtYGTjbj
— KAPIL DEV TAMRAKAR 🇮🇳 (@kapildevtamkr) December 11, 2025
Did India 🇮🇳 has a reservation quota for Captain and Vice captain ?
I have never seen Suryakumar Yadav and Shubman Gill performing in high pressure match 🤐 pic.twitter.com/Nx8gopjiTw
— Richard Kettleborough (@RichKettle07) December 11, 2025
All format GOAT Shubman Gill missed his well deserved Century by just 100 runs 💔 pic.twitter.com/a3aP1Tyl3m
— TukTuk Academy (@TukTuk_Academy) December 11, 2025

















































