BREAKING NEWS

70,000 രൂപയുടെ വൈദ്യുതി ബിൽ അടച്ചില്ല; ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി; അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് കെ.എസ്.ഐ.ബി

· · 1 min read
Share: Copied!

ആലുവ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് കെ.എസ്.ഐ.ബി. ഊരിമാറ്റി. ഇതേതുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. 70,000 രൂപയാണ് ജി.എസ്.ടി. ഓഫീസിലെ വൈദ്യുതി ബില്ല്.

പബ്ലിക് ഫണ്ട് മാനേജ്മെൻ്റ് സംവിധാനത്തിൽ ചില തകരാറുകൾ സംഭവിച്ചതിനാൽ ബിൽ അടയ്ക്കാൻ വൈകും എന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഐ.ബി.യെ അറിയിച്ചതായി ജി.എസ്.ടി. അറിയിച്ചു. അതേസമയം, അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്ന് ലൈൻമാനെത്തി വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞപ്പോൾ ജി.എസ്.ടി. ഓഫീസിലെ ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി പറയുന്നു. വൈദ്യുതി വിച്ഛേദിക്കുന്ന വീഡിയോ ദൃശ്യം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ സെൻട്രൽ ജി.എസ്.ടി.യുടെ ഉന്നത ഉദ്യോഗസ്ഥർ തലസ്ഥാനത്തെ കെ.എസ്.ഐ.ബി. ഡയറക്ടറുമായി ബന്ധപ്പെട്ടാണ് വൈദ്യുതി പുന:സ്ഥാപിക്കാൻ നടപടിയെടുത്തു. റീഫണ്ട്, ഗ്രാൻഡിങ്, ജി.എസ്.ടി. രജിസ്ട്രേഷൻ ജോലികളാണ് ഓഫീസിൽ തടസ്സപ്പെട്ടത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലേത്.സ്വർണക്കൊള്ള: തന്ത്രി കണ്ഠർ രാജീവരുടെ പേരിൽ 2.05 കോടി, ഭാര്യയ്ക്ക് 62 ലക്ഷം രൂപയുടെ നിക്ഷേപം; പുരവസ്തു തട്ടിപ്പിന് സാധ്യതയില്ലെന്ന് എസ്ഐടി; സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കവെ ജാമ്യം ഉചിതമാകില്ലെന്ന്  വിലയിരുത്തൽ 

 

BREAKING NEWS
’പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’-പഴഞ്ചൊല്ല് അന്വർത്ഥമായി; വാഴക്കുല മോഷണക്കേസിൽ പിടിയിലായത് ബൈക്ക് മോഷണമടക്കമുള്ള നിരവധി കളവ് കേസ് പ്രതി! ഫാമിൽനിന്ന് മോഷ്ടിച്ചത് 12 കിലോ തൂക്കമുള്ള എട്ട് വാഴക്കുലകൾ
18 Oct 2026
BREAKING NEWS
നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി; വാഹനത്തിനടിയിൽപ്പെട്ട് 12 പേർക്ക് ദാരുണാന്ത്യം, 39 പേർക്ക് പരുക്ക്!! നിയന്ത്രണംവിട്ട ട്രക്ക് നിന്നത് പോലീസിന്റെ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റും തകർത്ത് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലുമായി ഇടിച്ച്, അപകടത്തിൽപ്പെട്ടത് ഷീതള മ...
18 Oct 2026
BREAKING NEWS
“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: അത‍ൃപ്തി പ്രകടമാക്കി കെ. സുധാകരൻ; ’മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട’
18 Oct 2026
BREAKING NEWS
’ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്ത്രം മുഴുവനും അഴിക്കൂ’; പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാൻ ആശുപത്രിയിലെത്തിയ യുവതിയോട് ഡോക്ടർ;തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചു; പരാതി, പോലീസ് കേസെടുത്തു
18 Oct 2026