തിരുവനന്തപുരം: ബലാത്സംഗ-ഗര്‍ഭച്ഛിദ്ര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതില്‍ തീരുമാനം വൈകും. ആലോചിച്ച് ഉചിതമായ സമയത്ത് നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ എന്നതാണ് കോണ്‍ഗ്രസ് ഇതുവരെ കൈക്കൊണ്ട നിലപാട്. ഇനിയും ആ നിലപാടുതന്നെ തുടരും. കോണ്‍ഗ്രസിന് കോടതിയും പോലീസും ഇല്ല. ഇവിടത്തെ നിയമസംവിധാനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.


















































