BREAKING NEWS

‘എയിംസ് എവിടെ മറ്റേ മോനെ?, എന്നാണ് ചോദിക്കേണ്ടത്’; സുരേഷ് ഗോപിയെ ട്രോളി മണിയാശാൻ

· · 1 min read
Share: Copied!

ഇടുക്കി: കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും എന്നാൽ ഇന്ന് നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും എംഎം മണി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഒരു പ്രസം​ഗത്തിൽ എയിംസ് വരും മറ്റേമോനെ… എന്ന് സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശത്തെ സൂചിപ്പിച്ചായിരുന്നു എംഎം മണിയുടെ കുറിപ്പ്.

എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപി നേരത്തെ അധിക്ഷേപ പരാമർശം നടത്തിയത്. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശമുണ്ടായത്. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുളളവർ ആ ഭയത്തിൽ മുങ്ങിമരിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

‘കൂടുതൽ പേരുകൾ നിർദേശിക്കൂ എന്ന് മാത്രമാണ് കേന്ദ്രസർക്കാർ കേരളത്തിലെ സർക്കാരിനോട് 2015 മുതൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിങ്ങൾ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല ഒരഞ്ച് ജില്ലകളുടെ പേര് തരൂ എന്നാണ് ആവശ്യപ്പെട്ടത്. ഇപ്പോഴും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കുന്നത് അവരുടെ ഡിഎൻഎയാണ്. അവരത് ചെയ്തുകൊണ്ടേയിരിക്കട്ടെ.’ സുരേഷ് ഗോപി പറഞ്ഞിരുന്നു. അതേസമയം എയിംസ് വരുമെന്ന് സുരേഷ് ഗോപി ഓരോ പ്രസം​ഗത്തിലും ആവർത്തിച്ച് അവകാശവാദം ഉന്നയിച്ചിട്ടും ഇന്നലെ നടത്തിയ കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിച്ചിരുന്നില്ല. കേരളത്തിന് സമ്പൂർണ നിരാശ സമ്മാനിക്കുന്നതായിരുന്നു കേന്ദ്ര ബജറ്റ്.

ബിഎൽഎയിൽ ചേർന്നത് 21-ാം വയസിൽ!! ബലൂചിസ്ഥാനിൽ ആക്രമണം നടത്തിയത് 24 കാരി ആസിഫയും മറ്റൊരു യുവതിയും, ഐഎസ്‌ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫ… വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎൽഎ!! വിഘടനവാദികൾ ചാവേറാകാൻ നോട്ടമിടുന്നത് സാധാരണക്കാരെയും താഴ്ന്ന വരുമാനക്കാരെയുമെന്ന് ഖ്വാജ ആസിഫ്, 140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026