BREAKING NEWS

കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി, ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടു നീങ്ങിയപ്പോൾ എന്ത് നടപടി സ്വീകരിക്കണമെന്നറിയാൻ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചു, അന്ന് രാത്രി പ്രതിരോധമന്ത്രി ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല- എം.എം. നരവനെയുടെ ലേഖനം പരാമർശിച്ചുള്ള രാഹുലിന്റെ പ്രസം​ഗത്തിൽ പ്രക്ഷുബ്ദമായി ലോക്സഭ

· · 1 min read
Share: Copied!

ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനം പരാമർശിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ പ്രക്ഷുബ്ധമാക്കി. പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയിൽ ഉദ്ധരിക്കുന്നത് സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അമിത്ഷായുമടക്കമുള്ള ഭരണപക്ഷാംഗങ്ങൾ രം​ഗത്തെത്തി. പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ ബഹളത്തിലേക്കു വഴിമാറി

2020-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ലഡാക്ക് സംഘർഷത്തെക്കുറിച്ച് മുൻ കരസേന മേധാവി എം.എം. നരവനെ എഴുതിയ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചാണ് രാഹുൽഗാന്ധി തിങ്കളാഴ്ച സഭയിൽ പരാമർശിച്ചത്. ഈ പുസ്തകത്തെക്കുറിച്ച് ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽഗാന്ധി പ്രസംഗം ആരംഭിച്ചത്.

ലേഖനത്തിൽ പറയുന്നതിങ്ങനെ-
സംഘർഷവേളയിൽ കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി. അവിടെനിന്ന് ഇന്ത്യൻ സൈന്യത്തെ തുരത്താനായി ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടുനീങ്ങിയ ഘട്ടത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാൻ രാഷ്ട്രീയനേതൃത്വത്തെ സമീപിച്ചപ, എന്നാൽ, അന്ന് രാത്രി പ്രതിരോധമന്ത്രിയെ വിളിച്ചിട്ട് ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല… എന്ന് പുസ്തകത്തിൽ പറയുന്നുണ്ടെന്നായിരുന്നു രാഹുൽഗാന്ധി ലോക്സഭയിലെ പ്രസം​ഗത്തിൽ പറഞ്ഞത്.

എന്നാൽ, രാഹുൽഗാന്ധി പുസ്തകത്തിലെ വിവരങ്ങൾ സഭയിൽ പറയാൻ തുടങ്ങിയപ്പോഴേക്കും മന്ത്രി രാജ്നാഥ് സിങ് ഇതിനെ എതിർത്തു. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകം ഉദ്ധരിക്കുന്നത് സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് മന്ത്രി രാഹുൽഗാന്ധിയെ എതിർത്തത്. മന്ത്രിമാരായ അമിത് ഷായും കിരൺ റിജിജും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ പിന്തുണച്ച് രം​ഗത്തെത്തി. ഇതോടെ പ്രതിപക്ഷനിരയിൽനിന്ന് അഖിലേഷ് യാദവും കെ.സി. വേണുഗോപാലും അടക്കമുള്ളവർ രാഹുൽഗാന്ധിക്കായി രംഗത്തെത്തി. ഇതോടെ സഭാ നടപടികളുമായി ബന്ധമില്ലാത്ത പുസ്തകം ഉദ്ധരിക്കരുതെന്ന് സ്പീക്കറും ചൂണ്ടിക്കാട്ടി.

‘അവരെ ഇത്രയധികം ഭയപ്പെടുത്തുന്നത് എന്താണ്, അവർക്ക് ഭയമില്ലെങ്കിൽ എന്നെ തുടർന്നും വായിക്കാൻ അനുവദിക്കണം’ എന്ന് ബഹളത്തിനിടെ രാഹുൽഗാന്ധി സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും ഞങ്ങളുടെ പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഞങ്ങളുടെ ദേശീയതയെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. ഈ ലേഖനം പ്രധാനമന്ത്രിയുടെ സ്വഭാവത്തെക്കുറിച്ചാണ് പറയുന്നത്. ഇത് ചൈനയെക്കുറിച്ചോ, പ്രധാനമന്ത്രിയെക്കുറിച്ചോ അല്ലെന്നും രാഹുൽഗാന്ധി സഭയിൽ പറഞ്ഞു.

മാസികകളിലെയോ പത്രങ്ങളിലെയോ ലേഖനങ്ങൾ സഭയിൽ ഉദ്ധരിക്കരുതെന്ന് സ്പീക്കർ റൂളിങ് നൽകിയിട്ടുണ്ടെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. ബിജെപി എംപി തേജസ്വി സൂര്യ തന്റെ പ്രസംഗത്തിൽ പ്രതിപക്ഷത്തിന്റെ സ്വഭാവത്തെക്കുറിച്ചോ അവരുടെ ദേശസ്‌നേഹത്തെക്കുറിച്ചോ ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. തുടർന്നും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം തുടർന്നതോടെ മൂന്നുമണി വരെ സഭ നിർത്തിവെച്ചു. എന്നാൽ, മൂന്നുമണിക്ക് സഭ പുനഃരാരംഭിച്ചപ്പോളും രാഹുൽഗാന്ധി വീണ്ടും പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചു. ഇതോടെ, ബിജെപി അംഗങ്ങൾ ഇത് തടസപ്പെടുത്തി. വീണ്ടും ബഹളം തുടർന്നതോടെ നാലുമണി വരെ സഭ നിർത്തിവെച്ചു.

പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോൾ : രണ്ട് മാസം മുൻപും പുറത്തിറങ്ങിയിരുന്നു; മറ്റ് പ്രതികളും പരോളിൽ; ‘സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കേസിലെല്ലാം ഇതേ നടപടിയാണ് തുടരുന്നത്‘- കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ്

 

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026