BREAKING NEWS

പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോൾ : രണ്ട് മാസം മുൻപും പുറത്തിറങ്ങിയിരുന്നു; മറ്റ് പ്രതികളും പരോളിൽ; ‘സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കേസിലെല്ലാം ഇതേ നടപടിയാണ് തുടരുന്നത്‘- കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ്

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: യൂത്ത് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയായ രഞ്ജിത്തിന് വീണ്ടും പരോൾ അനുവദിച്ചു. രണ്ട് മാസം മുൻപും പ്രതിക്ക് പരോൾ ലഭിച്ചു. ഇത് കടുത്ത വിമർശനത്തിന് വഴിവച്ചിരുന്നു. കേസിലെ മറ്റു പ്രതികളായ പീതാംബരൻ, ജിജിൻ എന്നിവർ നിലവിൽ പരോളിലാണ്.

ശരതിൻ്റെയും കൃപേഷിൻ്റെയും കേസിൽ മാത്രമല്ല. സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കേസിലെല്ലാം ഇതേ നടപടിയാണ് തുടർന്ന് പോകുന്നതെന്ന് ശരത്ലാലിൻ്റെ പിതാവ് സത്യനാരായണൻ പറഞ്ഞു. ഇതിനെതിരേ നിയമപരമായി പോരാടാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നിങ്ങൾക്ക് എന്തും ചെയ്യാം, നോക്കാൻ ഞങ്ങളുണ്ട് എന്ന സന്ദേശമാണ് ക്രിമിനലുകൾക്ക് ഈ സർക്കാർ. തികച്ചും നീചവും നികൃഷ്ടവുമായ പ്രവൃത്തിയാണിത്. ടൂറ് പോകുന്ന പോലെയാണ് പ്രതികൾ ജയിലിൽ പോയി വരുന്നത്. ജനങ്ങളുടെ പണമെടുത്താണ് ക്രിമിനലുകൾക്ക് നിയമസഹായം സർക്കാർ ശക്തി’- ശരത്‌ലാലിൻ്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു.

2019 ഫെബ്രുവരി 17 നാണ് കാസർഗോഡ് പെരിയ കല്യാട് സ്വദേശികളായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. വിവിധ വാഹനങ്ങളിലെത്തിയ കൊലയാളി സംഘം ഇരുവരും യാത്ര ചെയ്തിരുന്ന ബൈക്ക് തടഞ്ഞുനിർത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരുടെ കേസിലെ പ്രതികൾ. പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.

ഇതേ കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളിലൊരാളായ സുബീഷിന് കഴിഞ്ഞ വർഷം പരോൾ അനുവദിച്ചത് വലിയ ചർച്ചയായിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്നഭ്യർത്ഥിച്ച് സുബീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി ഇതു തള്ളിയതിന് പിന്നാലെയാണ് സർക്കാർ പരോൾ അനുവദിച്ചത്.

സിപിഎം ബന്ധമുള്ള ക്രിമിനലുകൾക്ക് തോന്നും പടി പരോൾ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് നിയമസഭയിൽ ആരോപിച്ചു. പീതാംബരൻ, ജിജിൻ തുടങ്ങിയ പ്രതികളുെട അനധികൃത പരോളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതിനിടയിലാണ് പത്താം പ്രതിക്ക് പരോൾ അനുവദിച്ച വിവരം പുറത്തുവരുന്നത്.

‘എയിംസ് എവിടെ മറ്റേ മോനെ?, എന്നാണ് ചോദിക്കേണ്ടത്’; സുരേഷ് ഗോപിയെ ട്രോളി മണിയാശാൻ

 

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026