ജൽന: മഹാരാഷ്ട്രയിൽ ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി 13 കാരി ജീവനൊടുക്കി. ബിഡ്‌ലാൻ ജില്ലയിലെ സിടിഎംകെ ഗുജറാത്തി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആരോഹി ദീപകാണ് ആത്മഹത്യ ചെയ്തത്.
അധ്യാപകരുടെ പീഡനമാണ് മരണകാരണമെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ ആരോഹിയുടെ പിതാവിന് ഇന്ന് രാവിലെ സ്കൂളിൽ നിന്ന് ഫോൺ കോൾ വരികയായിരുന്നു. കുട്ടി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയതായി അറിയിച്ചു. വീട്ടിൽ കുട്ടിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും പതിവ് പോലെ സ്കൂളിലേക്ക് പോകുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ആത്മഹത്യയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി സദർ ബസാർ പോലീസിലെ ഇൻസ്പെക്ടർ സന്ദീപ് ഭാരതി പറഞ്ഞു.
അധ്യാപകരുടെ പീഡനം മൂലം ഈ മാസം ആത്മഹത്യ ചെയ്യുന്ന നാലാമത്തെ വിദ്യാർത്ഥിയാണിത്.
സെന്റ് കൊളംബാസ് സ്കൂളിലെ മൂന്ന് അധ്യാപകരും പ്രധാനാധ്യാപകനും ചേർന്ന് തൻറെ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് പറഞ്ഞു. ഇതാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെത്തുടർന്ന് സ്കൂളിലെ പ്രധാനാധ്യാപകനെയും മറ്റ് മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു.

















































