കൊച്ചി: 2ജി മുക്തഭാരതത്തിനായുള്ള മുന്നേറ്റത്തിൽ സുപ്രധാന ചുവടുവെപ്പ് നടത്തി റിലയൻസ് ജിയോ. ദീപാവലിയോട് അനുബന്ധിച്ചാണ് 2ജി ഉപഭോക്താക്കളെ 4ജിയിലേക്ക് പരിവർത്തനം ചെയ്യിക്കുന്ന പുതിയ പദ്ധതി ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ താങ്ങാവുന്ന വിലയിൽ ജിയോ ഭാരത് ഫോണുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും. 699 രൂപ മുതൽ ഫോണുകൾ ലഭ്യമാക്കിയുള്ള പദ്ധതി ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
2ജിയിൽ നിന്ന് 5ജിയിലേക്ക്…
നിലവിൽ 2ജി ഉപയോഗിക്കുന്ന 10 മില്യൺ ഉപയോക്താക്കളെ 5ജിയിലേക്ക് മാറ്റാൻ ആണ് കമ്പനി പദ്ധതി ഇടുന്നത്. ഏറ്റവും അത്യാധുനിക സങ്കേതിക വിദ്യയാണ് ജിയോ ലഭ്യമാക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ പ്രതിമാസ പ്ലാനുകൾ അവതരിപ്പിച്ചതിനാൽ അതിവേഗം ജനകീയമായി മാറിയ മോഡലാണ് ജിയോ ഭാരത് വി4.
അൺലിമിറ്റഡായി കോൾ ചെയ്യാം, 38% ലാഭം
14 ജി ബി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ലഭ്യമാക്കുന്ന 28 ദിവസത്തെ പ്ലാനിന് 123 രൂപ മാത്രമാണ് ഈടാക്കുന്നത്. അതേസമയം മറ്റ് ടെലികോം സേവന ദാതാക്കളുടെ സമാന പ്ലാനിനു 199 രൂപയാണ് ഈടാക്കുന്നത്. അതായത് ഉപയോക്താവിന് ജിയോഭാരത് ഫോൺ ഉപയോഗിക്കുമ്പോൾ 38 ശതമാനം ലാഭമാണ് ഉണ്ടാകുന്നത്. ഇതേ പ്ലാൻ വാർഷികാടിസ്ഥാനത്തിൽ 1234 രൂപയ്ക്കും ലഭ്യമാണ്.
3 മാസം റീചാർജ്, ഒരു മാസം ഫ്രീ
മൂന്ന് മാസത്തേക്ക് ഒരുമിച്ച് റീചാർജ് ചെയ്താൽ ഒരു മാസം തീർത്തും സൗജന്യമായി സേവനം ലഭിക്കുമെന്ന പ്രത്യേകതയും ജിയോ ഭാരത് ദീപാവലിയോട് അനുബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്നു. അതായത് 369 രൂപയ്ക്ക് റീ ചാർജ് ചെയ്താൽ നാല് മാസം സേവനങ്ങൾ ഉപയോഗപ്പെടുത്താം. ഫലത്തിൽ ഒരു മാസത്തേക്ക് വരുന്നത് കേവലം 92 രൂപയോളം മാത്രമാണ്.
താങ്ങാവുന്ന നിലയിൽ ഇന്റർനെറ്റ് ലഭ്യമാക്കുക മാത്രമല്ല ജിയോഭാരത് ഫോൺ ചെയ്യുന്നത്, അതോടൊപ്പം വിനോദത്തിനും ദൈനംദിന ആവശ്യങ്ങൾക്കുമായുള്ള സേവനങ്ങളും നൽകുന്നു. ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ, ജിയോസാവനിലൂടെ 80 മില്യൺ പാട്ടുകൾ, ജിയോടിവിയിലൂടെ 600ലധികം ടിവി ചാനലുകൾ തുടങ്ങിയവയും ലഭ്യമാകുന്നു. ഇത്കൂടാതെ ജിയോപേയിലൂടെ വളരെ എളുപ്പത്തിൽ യുപിഐ ഇടപാടുകൾ നടത്താനും ഉപയോക്താക്കൾക്ക് സാധിക്കുന്നു. സംരംഭകർക്കും കച്ചവടക്കാർക്കുമായി സൗജന്യ ജിയോ പേ സൗണ്ട് ബോക്‌സും കമ്പനി നൽകുന്നു.