കാഠ്മണ്ഡു: നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ വാക്കുകൾ വൈറലാകുന്നു, ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കിയാണ് അധികാരമേറ്റ ശേഷം ജനങ്ങളോട് ആദ്യമായി തന്റെ നിലപാടുകൾ എന്താണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് നടന്ന ലഹളയുടെ ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്തുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നു പറഞ്ഞ കർക്കി തന്റെ സർക്കാരിന്റെ ജനവിധി താത്കാലികമാണെന്നും വ്യക്തമാക്കി.
കർക്കി ഉദ്യോഗസ്ഥരോടൊയി പറഞ്ഞ വാക്കുകൾ ഇങ്ങനെ-
‘ഞാനും എന്റെ ഒപ്പമുള്ളവരും ഇവിടെ അധികാരം ആസ്വദിക്കാൻ വന്നവരല്ല. ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകില്ല. ഞങ്ങൾ പുതിയ പാർലമെന്റിന് ഞങ്ങൾ അധികാരം കൈമാറും, അതിനു മുൻപ് ഇത്രയും പ്രാകൃതമായ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും. ജനങ്ങളുടെ സഹകരണമില്ലാതൈ മുന്നോട്ട് പോകാൻ പറ്റില്ല’.