BREAKING NEWS

ഛത്തീസ്‌ഗഡിൽ മതപരിവർത്തനം ആരോപിച്ച് 30 വർഷമായി പ്രവർത്തിക്കുന്ന ആരാധനാലയത്തിന് നേരെ ബജ്‌റംഗ്ദൾ ആക്രമണം, ഇരുമ്പുദണ്ഡ് വച്ചുള്ള ആക്രമണത്തിൽ പാസ്റ്റർക്ക് ​ഗുരുതര പരുക്ക്, കൈ അടിച്ചൊടിച്ചു, ആക്രമണം പോലീസ് സാന്നിധ്യത്തിൽ, കേസെടുത്തില്ല

· · 1 min read
Share: Copied!

ഛത്തീസ്‌ഗഡ്: ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനും ആരാധനാലയത്തിലും നേരെ വീണ്ടും ആക്രണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പ്രാർത്ഥന ശുശ്രൂഷയ്ക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

ആക്രമണത്തിനിടെ ജോൺ ജോനാഥൻ എന്ന പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. പാസ്റ്റർക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞു. പോലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമണമുണ്ടായത്. ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികൾക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

‘ഇതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയ്’!! വയോധികൻ നൽകിയ നിവേദനം മടക്കി സുരേഷ് ഗോപി, ‘സഹായം നൽകിയില്ലെങ്കിലും ആ അപേക്ഷയെങ്കിലും ഒന്നു വാങ്ങി വെക്കാമായിരുന്നു, അപമാനിക്കണ്ടായിരുന്നു’- പ്രതികരിച്ച് അപേക്ഷകൻ കൊച്ചു വേലായുധൻ 

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026