മുംബൈ: സല്‍മാന്‍ ഖാനും കുടുംബത്തിനുമെതിരെ വിവാദ പരാമർശവുമായി സംവിധായകന്‍ അഭിനവ് കശ്യപ്. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സഹോദരന്‍ കൂടിയായ അഭിനവ് സംവിധാനം ചെയ്ത ചിത്രമാണ് ദബാംഗ്.
സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദബാംഗ് പതിനഞ്ച് വര്‍ഷം പിന്നിടുകയാണ്.സല്‍മാന്റെ കുടുംബം പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള അവസരവും മറ്റ് പല സിനിമകള്‍ സംവിധാനം ചെയ്യാനുള്ള അവസരങ്ങളും തന്നില്‍ നിന്നും തട്ടിയകറ്റിയെന്നുമാണ് അഭിനവ് കശ്യപ് പറയുന്നത്.
”സല്‍മാന്‍ ഖാന് ഒന്നിലും ഇടപെടില്ല. അഭിനയത്തില്‍ പോലും താല്‍പര്യമില്ല. കഴിഞ്ഞ 25 വര്‍ഷമായി അങ്ങനെയാണ്. ജോലിക്ക് വരുന്നത് തന്നെ അനുഗ്രഹമായിട്ടാണ്. അഭിനയത്തിലല്ല ഗുണ്ടായിസത്തിലാണ് അയാൾക്ക് താല്‍പര്യം. ദബാംഗിന് മുമ്പ് എനിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. സല്‍മാന്‍ മര്യാദയില്ലാത്ത, വൃത്തികെട്ട മനുഷ്യനാണ്” എന്നാണ് അഭിനവ് കശ്യപ് പറയുന്നത്.