കവിത
മണ്ണിനടിയിലെ മണിയറയിൽ
ശാന്തമായുറങ്ങവേ..
കൂട്ടിനായി പട്ടുമേനി പൊതിഞ്ഞെത്തിയോരായിരം തോഴികൾ….
എന്നെ തഴുകി തലോടവേ…നീയും
വിട പറയുമൊരുനാളെന്നു ഞാനോർത്തു പോയ്…
പിന്നെയും കാത്തിരിപ്പൂ ഞാൻ
മാല മുത്തുകൾ പോലെ
കോർത്തിണക്കിയൊരെല്ലിൻ
കൂട്ടം മണ്ണിലലിയുവാനായ്..
മണ്ണിനു വളമായ് തീരുമാ നിമിഷം
പുതു ജീവൻ നാമ്പിടുമെൻ
മൺകൂനയിൽ..,
ഓർമ്മക്കായ് ഓർമ്മക്കായ്…..
ഒടിച്ചു കുത്തിയ
മൈലാഞ്ചി ചെടി പൂത്തു തളിർത്തു നിന്നീടുമ്പോഴും
നീയെന്നെ നോക്കി പരിഹാസം ചൊരിയുമെങ്കിലുമെൻ…
ഉറ്റവരുടെ കൈകളിൽ ചെഞ്ചോപ്പണിഞ്ഞു നീ കണ്ണിന് കൗതുകമേകുമല്ലോ.ഇതെന്റെ സന്തോഷം….
ഇതെന്റെ വിജയം….
trong>എസ്.എസ്.സുലു