കണ്ണൂർ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ വീട്ടിൽ കയറി തീ കൊളുത്തി കൊല്ലാൻ ശ്രമം. കുട്ടാവ് സ്വദേശിയായ ജിജേഷ് (40) ആണ് പ്രവീണയെ (35) തീകൊളുത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് സംഭവം. ഇരുവർക്കും സാരമായി പൊള്ളലേറ്റു.
വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ജിജേഷ്, വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയുടെ മേൽ ഇന്ധനം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്.
പ്രവീണയുടെ ഭർത്താവിന്റെ വീടാണ് ഉരുവച്ചാലിൽ. സ്വന്തം വീട് കുട്ടാവാണ്. യുവാവും യുവതിയും തമ്മിൽ നേരത്തെ അറിയുന്നവരാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അക്രമത്തിനു കാരണം എന്താണെന്നറിയാൽ പോലീസ് അന്വേഷണം ആരംഭിച്ചു.