BREAKING NEWS

വാഹനാപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ല; തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

· · 1 min read
Share: Copied!

പുത്തൂർ: വാഹനാപകടത്തിൽ മരിച്ച യുവാവിന് കോടതി നിശ്ചയിച്ച നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബാങ്കിൽ നിന്നുള്ള തുക മരവിപ്പിച്ച് കോടതി ഉത്തരവ്. 25,79,317 രൂപ മരവിപ്പിക്കാനാണ് പുനലൂർ മോട്ടോർ ആക്‌സിഡൻ്റ് ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്.

പുത്തൂർ കാരിക്കൽ കോട്ടൂർ വീട്ടിൽ അഖിലി(20)ൻ്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. 2017-ൽ തെന്മലയിൽ എവച്ചാണ് തമിഴ്നാട് സ്റ്റേറ്റ് എക്‌സ്‌പ്രാസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വക ബസിടിച്ച് അഖിൽ മരിച്ചത്. തുടർന്ന് പുനലൂർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ മുൻപാകെ കേസ് ഫയൽ ചെയ്തു.

2024-ൽ 18,10,200 രൂപയും കോടതിച്ചെലവും പലിശയും 23,65,915 രൂപ അനുവദിച്ച് കുടുംബത്തിന് നൽകാനുള്ള ഉത്തരവുണ്ടായിരുന്നു. എന്നാൽ തുക കെട്ടിവയ്ക്കാൻ കമ്പനി തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട അഖിലിൻ്റെ അമ്മ എൽ. ഗിരിജ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്നാണ് ഇൻഷുറൻസ് ചെയ്തിട്ടില്ലാത്ത ബസിൻറെ ഉടമയായ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ പാർക്ക് ടൗൺ ബാങ്കിൽ നിന്ന് മുൻ തുകയും പലിശയുൾപ്പെടെയുള്ള തുക മരവിപ്പിക്കാൻ ഉത്തരവുണ്ടായത്. ഹർജിക്കാർക്കുവേണ്ടി കൊട്ടാരക്കര ബാറിലെ അഭിഭാഷകനും പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ തോമസ് വർഗീസ് ഹാജരായി.

‘മന്ത്രിയ്ക്ക് പകരം പാവം തന്ത്രി അകത്തായി; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിൻ്റെ നിലപാടിനെതിരെ നിന്നതിലെ പ്രതിയാണ് തന്ത്രിയുടെ അറസ്റ്റ്;കോൺഗ്രസ് അധികാരത്തിലെത്തിയാൽ എസ്ഐടി അന്വേഷണത്തിൽ വീഴ്ച കണ്ടെത്തും’- കെ എസ് ഐ വേണു ഗോപാൽ

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026