തൃശൂർ: സ്വതന്ത്ര്യ ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ട് തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ പ്രതിഷേധത്തിന് എത്തിയ കെഎസ്‍യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്. കെഎസ്‍യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, പ്രവർത്തകൻ അക്ഷയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് നീക്കിയത്.
ആർഎസ്എസിനെതിരേ പ്രതികരിക്കുന്നവരെയാണ് പിണറായി പൊലീസ് തടയുന്നതെന്നും ജനാധിപത്യ രാജ്യത്തിന് ചേർന്ന നടപടിയല്ലെന്നും ഗോകുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവരെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിനിടെ, സവർക്കറുടെ മുഖം വെച്ച കോലവും പൊലീസ് എടുത്തുമാറ്റി.