BREAKING NEWS

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും.

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പുതിയ ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.

തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്തവർക്ക് പണം വച്ചുള്ള ഓൺലൈൻ ഗെയിംമിന് ഏർപ്പെടുത്തിയ പാതിരാ നിയന്ത്രണം ശരിവച്ച് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. നിയന്ത്രണം ഭരണഘടനാ വിരുദ്ധം എന്ന് കാണിച്ച് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നൽകിയ ഹർജി കോടതി തള്ളിയത്. രാത്രി 12 മുതൽ 5 വരെ നിയന്ത്രണം ഏർപ്പെടുത്തിയതും, ആധാർ നമ്പർ നൽകാതെ ലോഗിൻ തടഞ്ഞതുമാണ് കമ്പനികൾ തടഞ്ഞത്. ഇവ സ്വകാര്യതയുടെ ലംഘനമാണെന്നും, സ്വന്തം ജീവിതം നശിപ്പിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും കമ്പനികൾ വാദിച്ചിരുന്നു. എന്നാൽ പൊതുജനാരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ഉത്തരവാദിത്തം ഉണ്ടെന്ന സർക്കാർ വാദം ശരിവച്ച കോടതി, സ്വാതന്ത്ര്യത്തിന് പരിധികളും ഉണ്ടെന്ന് ഓർമ്മിപ്പിച്ചു. റമ്മി അടക്കം ഓൺലൈൻ കളികളിൽ ഏർപ്പെട്ട് നിരവധി കുട്ടികൾ ജീവനൊടുക്കിയതോടെയാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.

BREAKING NEWS
’പി.എസ്.സി ചെയർമാൻ അന്വേഷണവുമായി സഹകരിക്കുന്നില്ല; ബൈജുവിന്റെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവില്ല ’: കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം
13 Nov 2026
BREAKING NEWS
വീട്ടിൽ നിന്നിറങ്ങിയത് അവസാനത്തെ ഒരു ക്ഷണക്കത്ത് ബന്ധുവിന് നൽകാനുണ്ടെന്ന് പറഞ്ഞ്... മഞ്ഞൾ കല്യാണം നടക്കേണ്ട വീട്ടിലേക്ക് എത്തിയത് മകളുടെ ജീവനറ്റ ശരീരം, വിവാഹ ആഘോഷങ്ങൾ നടക്കേണ്ട വീട്ടിൽ ഉയർന്നുകേട്ടത് പ്രിയപ്പെട്ടവരുടെ ഹൃദയംപൊട്ടിയുള്ള നിലവിളി... വിവാഹം ക്ഷണിച്ച് മടങ്ങുന്നതിനിടെ ലോറിയിടിച്ച് യുവതി...
13 Nov 2026
BREAKING NEWS
ട്രംപും ബിബിയും അടിച്ചു പിരിഞ്ഞോ? ഇറാൻ യുദ്ധം വീണ്ടും തുടങ്ങണമെന്ന് നെതന്യാഹു, 'ഭ്രാന്തൻ' എന്നു വിളിച്ച് ട്രംപ്!! അമേരിക്കൻ പ്രസിഡന്റും ഇസ്രയേൽ പ്രധാനമന്ത്രിയും തമ്മിൽ ഫോണിൽ പൊരിഞ്ഞ വാക്കേറ്റം- റിപ്പോർട്ട്; 'പൂർണമായും വ്യാജവാർത്ത'യെന്ന് ഇസ്രയേൽ... ട്രംപിനുമേൽ നെതന്യാഹു നടത്തുന്ന സമ്മർദത്തിൽ ആശങ്ക...
13 Nov 2026
BREAKING NEWS
അഭിരാം കൊലക്കേസിൽ പുതിയ വഴിത്തിരിവ്... എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും ആ തെളിവുകൾ മറയ്ക്കാനായില്ല!! കൃത്യം നടന്ന സ്ഥലത്തെ മണ്ണ് ഒന്നാം പ്രതിയുടെ പാന്റ്‌സിൽ, രണ്ടാം പ്രതിയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന്റെ കൈകളിൽ, പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയത് എന്ന ...
13 Nov 2026