BREAKING NEWS

പത്തിന് പകരം 15… ആഗോള ഇറക്കുമതിത്തീരുവ ഉയർത്തി ട്രംപിന്റെ പ്രതികാരം!! വരുന്ന മാസം മുതൽ കടുത്ത നികുതി പ്രഖ്യാപനങ്ങൾ…പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്, അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യം- അമേരിക്കൻ പ്രസിഡന്റ്,

· · 1 min read
Share: Copied!

വാഷിങ്ടൺ: യുഎസ് സുപ്രീം കോടതിയിൽ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പകരമെന്നോണം ആഗോള ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ രണ്ടാം ഊഴത്തിലെ ഏറ്റവും നിർണായകമായ സാമ്പത്തിക പരിഷ്‌കാരത്തിന് കോടതി തടയിട്ടതിലുള്ള കടുത്ത പ്രതിഷേധമാണ് ഈ നീക്കത്തിനു പിന്നിൽ.

അതുപോലെ കോൺഗ്രസിന്റെ അനുമതിയില്ലാതെ വ്യാപകമായ ഇറക്കുമതിത്തീരുവ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം ചോദ്യംചെയ്ത സുപ്രീംകോടതി വിധിയെ ട്രംപ് പരിഹസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ കോടതി വിധി യുഎസ് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം കോടതി വിധി പ്രസിഡന്റിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തിയെങ്കിലും, നിയമപരമായി തനിക്ക് അനുവദിക്കപ്പെട്ട മറ്റ് മാർഗങ്ങളിലൂടെ നികുതി വർധന നടപ്പിലാക്കാനാണ് ട്രംപിന്റെ തീരുമാനം. സുപ്രീംകോടതി റദ്ദാക്കിയ 10 ശതമാനം നികുതിക്ക് പകരം, ‘നിയമപരമായി അനുവദനീയമായ’ 15 ശതമാനം നിരക്കാണ് ഇനി ഈടാക്കുക. വരും മാസങ്ങളിൽ കൂടുതൽ കടുത്ത നികുതി നടപടികൾ പ്രഖ്യാപിക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026