വാഷിങ്ടൺ: പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ എൽമോയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും നെതന്യാഹു അധിക്ഷേപിച്ചുകൊണ്ടുള്ള കമെന്റുകളും പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. അക്കൗണ്ടിൽ ഒരുകൂട്ടം ജൂതവിരുദ്ധ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ട്. എല്ലാ ജൂതരും മരിക്കണം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന്റെ പാവയാണ് എന്നിങ്ങനെ നീളുന്നു അധിക്ഷേപ പോസ്റ്റുകൾ. ജൂതന്മാർ ലോകത്തെ നിയന്ത്രിക്കുന്നുവെന്നും അവരെ ഉന്മൂലനം ചെയ്യണമെന്നും പോസ്റ്റുകളിലൊന്നിൽ പറയുന്നു.
അതേസമയം ആരാണ് എൽമോയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. വംശീയാധിക്ഷേവും ജൂതവിരുദ്ധ പോസ്റ്റുകളും അശ്ലീലഭാഷയും ഉപയോഗിച്ചുള്ള പോസ്റ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്. അക്കൗണ്ടിന്റെ പൂർണനിയന്ത്രണം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എൽമോയുടെ സീസെയിം വർക്ക്‌ഷോപ്പ് വക്താവ് അറിയിച്ചു.