കൊല്ലം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ സംഭവത്തിൽ പ്രതിഷേധ പ്രകടനം ശക്തമായിരിക്കെ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് പെട്ടെന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അധികം താമസിക്കാതെ ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു. അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്. അപകടത്തിനു മന്ത്രി വേണ്ടത്ര പരിഗണന കൊടുത്തില്ല, സംഭവത്തെ ലഘൂകരിച്ച് കണ്ടുവെന്നതാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആരോപണം.
കൂടാതെ അപകടത്തിൽപ്പെട്ട വീട്ടമ്മയെ കണ്ടെത്തിയത് ഏറെ വൈകിയാണെന്നതും പ്രതിഷേധത്തിനിടയാക്കി. അപകടം നടന്നയുടൻ പുറത്തുവന്ന വാർത്തയിൽ പ്രവർത്തനക്ഷമമല്ലാത്ത കെട്ടിടമാണ് തകർന്നുവീണതെന്നായിരുന്നു മാധ്യമങ്ങൾക്കു മന്ത്രി നൽകിയ വിശദീകരണം.
വിവാഹം കഴിഞ്ഞ് 4ാം ദിനം നവവധു ജീവനൊടുക്കിയ നിലയിൽ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ