BREAKING NEWS

ആരോ​ഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം!! തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടിയതിനെ തുടർന്ന് വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

· · 1 min read
Share: Copied!

കൊല്ലം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ സംഭവത്തിൽ പ്രതിഷേധ പ്രകടനം ശക്തമായിരിക്കെ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് പെട്ടെന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അധികം താമസിക്കാതെ ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു. അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്. അപകടത്തിനു മന്ത്രി വേണ്ടത്ര പരി​ഗണന കൊടുത്തില്ല, സംഭവത്തെ ലഘൂകരിച്ച് കണ്ടുവെന്നതാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആരോപണം.

കൂടാതെ അപകടത്തിൽപ്പെട്ട വീട്ടമ്മയെ കണ്ടെത്തിയത് ഏറെ വൈകിയാണെന്നതും പ്രതിഷേധത്തിനിടയാക്കി. അപകടം നടന്നയുടൻ പുറത്തുവന്ന വാർത്തയിൽ പ്രവർത്തനക്ഷമമല്ലാത്ത കെട്ടിടമാണ് തകർന്നുവീണതെന്നായിരുന്നു മാധ്യമങ്ങൾക്കു മന്ത്രി നൽകിയ വിശദീകരണം.

വിവാഹം കഴിഞ്ഞ് 4ാം ദിനം നവവധു ജീവനൊടുക്കിയ നിലയിൽ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026